ദക്ഷിണേന്ത്യയിലെ വമ്പൻ റെക്കോർഡും തിരുത്തി റൗഡി ബേബി; 'സായ്' തരംഗമെന്ന് ആരാധകർ

sai-pallavi-rowdy-baby
SHARE

തമിഴ്നാട്ടിൽ മാത്രമല്ല, കേരളത്തിലും തരംഗം സ‍ൃഷ്ടിച്ച ഗാനമായിരുന്നു ധനുഷും സായ് പല്ലവിയും തകർത്താടിയ റൗഡി ബേബി എന്ന ഡാൻസ് നമ്പർ. ധനുഷിനെ കടത്തിവെട്ടി സായ് പല്ലവിയാണ് ഗാനത്തിലുടനീളം തിളങ്ങിനിന്നത്. ഡാൻസിൽ ധനുഷിനൊപ്പം ഇത്ര നന്നായി ചുവടുവെച്ച മറ്റൊരു നായികയില്ലെന്ന് സിനിമാലോകം ഒന്നടങ്കം വിലയിരുത്തി. 

മാരി 2 വിലെ ഗാനം നിരവധി റെക്കോര്‍ഡുകളും സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം കാഴ്ചക്കാരെ സ്വന്തമാക്കിയ യൂട്യൂബ് ഗാനമെന്ന വമ്പൻ റെക്കോർഡും ഗാനം സ്വന്തമാക്കിയിരിക്കുകയാണ്. സായി പല്ലവി നായികയായെത്തിയ ഫിദ എന്ന ചിത്രത്തിലെ 'വെച്ചിൻഡെ' എന്ന ഗാനത്തെ പിന്തള്ളിയാണ് റൗബി ബേബി ഒന്നാമതെത്തിയത്. 

ഇതുവരെ 21 കോടിയാളുകളാണ് ഗാനം യൂട്യൂബിൽ കണ്ടത്. രണ്ടാം സ്ഥാനത്തുള്ള 'വെച്ചിൻഡെ' എന്ന ഗാനം കണ്ടത് 19 കോടിയാളുകൾ.  നേരത്തെ ബിൽബോർഡ് യൂട്യൂബ് ചാർട്ടിലെ നാലാം സ്ഥാനമടക്കം റൗഡി ബേബി സ്വന്തമാക്കിയിരുന്നു. 

ഒന്നരമാസം കൊണ്ടാണ് ഗാനം ഈ നേട്ടം സ്വന്തമാക്കിയത്. യുവൻ ശങ്കർ രാജ സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയതിനൊപ്പം ആലാപിച്ചിരിക്കുന്നത് ധനുഷാണ്. ദീയയാണ് പെൺ ശബ്ദം. പ്രഭുദേവയാണ് കൊറിയാഗ്രാഫി. 

MORE IN ENTERTAINMENT
SHOW MORE