എൻജികെയിൽ ഇടിവെട്ടായി സൂര്യ; തലയെടുപ്പോടെ സാ‌യി പല്ലവി; മാസ്; വിഡിയോ

ngk-surya-sai
SHARE

‘കുമരാ പോടാ കണ്ണാ..’ സായി പല്ലവിയുടെ ഇൗ വാചകങ്ങളിലുണ്ട് വരാനിരിക്കുന്ന ‘സൂര്യ’ ഉൽസവത്തിന്റെ വിളംബരം. അത്രത്തോളം ആവേശം നിറഞ്ഞതാണ് എൻജികെ ടീസർ. സൂര്യ നായകനായി എത്തുന്ന സെൽവരാഘവൻ ചിത്രത്തിൽ നന്ദ ഗോപാൽ കുമരൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

സൂര്യയുടെ കരിയറിലെ തന്നെ ഏറെ വെല്ലുവിളി നിറഞ്‍ കഥാപാത്രമായിരിക്കും എൻജികെ. ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍. പ്രഭുവാണ് നിർമാണം. സായ് പല്ലവി, രാകുല്‍ പ്രീത് സിങ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. യുവാന്‍ ശങ്കര്‍ രാജ സംഗീതം. ചിത്രം ഏപ്രിൽ പത്തിന് റിലീസ് ചെയ്യും.

MORE IN ENTERTAINMENT
SHOW MORE