'ഇങ്ങനെയും ആളുകളുണ്ടെന്ന് മനസ്സിലായി'; ലിപ് ലോക്ക് 'ട്രോളിൽ' റോഷൻ; വിഡിയോ

priya-roshan-14-02
SHARE

ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അഡാർ ലൗ എന്ന ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് റോഷന്റെയും പ്രിയയുടെയും ചുംബനരംഗമുള്ള ചിത്രത്തിന്റെ തമിഴ് ടീസർ പുറത്തിറങ്ങിയത്. ഇതിനെതിരെ ഉയർന്ന വിമർശങ്ങളോട് പ്രതികരിക്കുകയാണ് റോഷനും പ്രിയയും. 

''വിമർശനങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സംവിധായകൻ പറഞ്ഞു, ഞങ്ങൾ ചെയ്തു. അത്രയേ ഉള്ളൂ. വിമർശനങ്ങളും ട്രോളും ഒക്കെ കണ്ടപ്പോഴാണ് ഇങ്ങനെയും ആളുകളുണ്ട് എന്ന് മനസ്സിലായത്''-റോഷൻ പറഞ്ഞു. ഡിസ്‌ലൈക്കുകളെക്കുറിച്ചുള്ള പ്രതികരണം ഇങ്ങനെ;

''എല്ലാ ആളുകൾക്കും വ്യത്യസ്ത ഇഷ്ടങ്ങളല്ലേ..മലയാളത്തിൽ ഇങ്ങനൊരു ഗാനം ആദ്യമായാകും അവർ കാണുന്നത്. ചിലപ്പോ ചിലർക്ക് അംഗീകരിക്കാൻ പറ്റിയിട്ടുണ്ടാകില്ല. പക്ഷേ കേട്ടുകേട്ട് പാട്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞവരുണ്ട്''-റോഷൻ പറഞ്ഞു. 

ഒരു വർഷം മുൻപ് പുറത്തിറങ്ങിയ മാണിക്യമലരായ പൂവി എന്ന ഗാനത്തോടെയാണ് പ്രിയയെയും റോഷനെയും ആരാധകർ ഏറ്റെടുത്തത്. എന്നാൽ പിന്നീട് ഏറെ വിമർശനങ്ങളും ഇവർക്ക് നേരിടേണ്ടി വന്നു. 

ഒമർ ലുലുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. 

MORE IN ENTERTAINMENT
SHOW MORE