വണ്ണം കൂടിയപ്പോൾ അവസരങ്ങളില്ല; ഞെട്ടിക്കുന്ന മേക്ക് ഓവറിൽ അനുഷ്ക

Anushka-make-over-12
SHARE

തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയുടെ മേക്കോവർ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. വണ്ണം കുറച്ച് കൂടുതല്‍ സുന്ദരിയായാണ് അനുഷ്കയുടെ തിരിച്ചുവരവ്. പ്രമുഖ ലൈഫ്സ്റ്റൈൽ പരിശീലകൻ ലൂക്ക് കുടീഞ്ഞോ ആണ് ആദ്യമായി അനുഷ്കയുടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. 

ഭാരം കുറക്കാനും മേക്ക് ഓവറിലും ലൂക്ക് ആണ് അനുഷ്കയെ സഹായിച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബാഗ്മതി എന്ന ചിത്രത്തിലാണ് അനുഷ്ക ഒടുവിൽ അഭിനയിച്ചത്. വണ്ണം കൂടിയതുകാരണം നിരവധി കഥാപാത്രങ്ങൾ താരത്തിന് നഷ്ടമായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 

2015ൽ പുറത്തിറങ്ങിയ ആര്യ നായകനായ ഇഞ്ചി ഇടുപ്പഴകി എന്ന സിനിമക്കുവേണ്ടിയാണ് അനുഷ്ക ശരീരഭാരം വർധിപ്പിച്ചത്. എന്നാൽ സിനിമക്ക് ശേഷം ഭാരം കുറക്കാൻ അനുഷ്കക്ക് കഴിഞ്ഞില്ല. ഇതിനിടയിൽ പുറത്തിറങ്ങിയ  ബാഹുബലി–2, രുദ്രമാദേവി എന്നീ ചിത്രങ്ങളിൽ വണ്ണം പ്രശ്നമായിരുന്നു എന്ന് വാർത്തകളുണ്ടായിരുന്നു. 

MORE IN ENTERTAINMENT
SHOW MORE