പുലിയെ കൊല്ലുന്ന 'പുലിമുരുകന്' സെൻസർ സർട്ടിഫിക്കറ്റ്; ചോദ്യം ചെയ്ത് അടൂർ

adoor-pulimurugan-12
SHARE

സിനിമകളുടെ സെൻസർഷിപ്പിനെതിരെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സെൻസർഷിപ്പുകളുടെ പേരിൽ ഇപ്പോൾ നടക്കുന്നത്. വാണിജ്യസിനിമകൾക്ക് വേണ്ടി മാത്രമാണ് സെൻസർഷിപ്പ് നടക്കുന്നതെന്നും ഇത് നിരോധിക്കണമെന്നും അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്മ്യൂണിക്കേഷനിൽ ജോൺ ശങ്കരമംഗലം സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ എന്ന ചിത്രം ഉദാഹരിച്ചാണ് അടൂർ ഗോപാലകൃഷ്ണൻ സംസാരിച്ചത്. ഏതെങ്കിലും സീനിൽ പൂച്ചയെ കാണിക്കുന്നതിന് പോലും വിശദീകരണം ചോദിക്കുന്നവർ 'പുലിമുരുകൻ' എന്ന, പുലിയെ കൊല്ലുന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകിയത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല. ഇതിൽ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാകാം, അദ്ദേഹം പറഞ്ഞു. 

ആയിരം കോടിയുടെ സിനിമകള്‍ ആവശ്യമില്ലെന്നും അത്തരം സിനിമകൾ നിരോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമ എത്രമാത്രം യാഥാർഥ്യത്തിൽ നിന്ന് അകന്നിരിക്കുന്നുവോ അത്രയും സാമ്പത്തിക വിജയം നേടും എന്നതാണ് ഇന്നത്തെ സ്ഥിതി. ചിലവാകുന്ന സിനിമയുടെ മേന്മയും തമ്മിൽ ഒരു ബന്ധവുമില്ല എന്നതാണ് യാഥാർഥ്യമെന്നും അടൂർ പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE