ആക്ഷൻ, ഡാന്‍സ്, ചിരി; ആസ്വദിച്ച് അജിത്തും നയൻതാരയും; വിശ്വാസം മേക്കിങ് വിഡിയോ

viswasam-making-video
SHARE

പൊങ്കലിന് തമിഴകത്തെ ഇളക്കി മറിച്ച പോരാട്ടമായിരുന്നു തിയറ്ററുകളിൽ. തലയും തലൈവരും നേർക്കുേനർ ഏറ്റുമുട്ടിയപ്പോൾ ഇരുചിത്രവും വമ്പൻവിജയമാണ് സ്വന്തമാക്കിയത്. ബോക്സോഫീസിൽ കോടികൾ കിലുക്കുന്ന രണ്ടുതാരങ്ങൾ പോരടിച്ചപ്പോൾ തലൈവരെ തല കടത്തിവെട്ടിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പേട്ട ഒരു മാസം കൊണ്ട് തമിഴ്‌നാട്ടില്‍ നിന്നുമാത്രം 109.5 കോടി നേടിയപ്പോള്‍ വിശ്വാസത്തിന്റെ കളക്ഷന്‍ 125.5 കോടിയാണെന്നാണ് ലഭിക്കുന്ന വിവരം.

വിശ്വാസം തിയറ്ററിൽ തീർത്ത തരംഗം തുടരുമ്പോൾ സോഷ്യൽ മീഡിയയിൽ മേക്കിങ് വിഡിയോയും തരംഗമാവുകയാണ്. വീരം, വേതാളം, വിവേകം എന്നിവയ്ക്ക് പിന്നാലെ സിരുത്തൈ ശിവ അജിത്തിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് വിശ്വാസം. അജിത്തിനൊപ്പം അഞ്ച് വര്‍ഷത്തിന് ശേഷം നയന്‍താര ഒരുമിച്ചെത്തുന്ന ചിത്രം കൂടിയായിരുന്നു.

MORE IN ENTERTAINMENT
SHOW MORE