റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി റൗഡി ബേബി; പുതിയ നേട്ടം; കുതിപ്പ്

sai-pallavi-rowdy-baby
SHARE

റെക്കോർഡുകള്‍ പഴങ്കഥയാക്കി ധനുഷും സായി പല്ലവിയും തകർത്താടിയ റൗഡി ബേബിയുടെ കുതിപ്പ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ കണ്ട ഗാനം എന്ന ബഹുമതി റൗഡി ബേബി 40 ദിനങ്ങൾ കൊണ്ട് സ്വന്തമാക്കി. 188 മില്യൺ ആളുകളാണ് ഗാനം ഇതുവരെ കണ്ടിരിക്കുന്നത്. 

മുൻപ് ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടിലെ നാലാം സ്ഥാനവും ഗാനം സ്വന്തമാക്കിയിരുന്നു. 

സോഷ്യൽ മീഡിയയിലും യൂട്യൂബിലും 'റൗഡി ബേബി' തരംഗമാണ്. ഒറ്റപ്പാട്ടിലൂടെ ആരാധകരുടെ നിരവധി പ്രശംസകളാണ് സായ് പല്ലവിയെ തേടിയെത്തിയത്. ധനുഷിനെക്കാൾ മികച്ച നർത്തകി, ധനുഷിന്റെ എക്കാലത്തെയും മികച്ച നൃത്തജോഡി ഇങ്ങനെയൊക്കെയാണ് ആരാധകരിപ്പോൾ സായിയെ വിശേഷിപ്പിക്കുന്നത്. പ്രഭുദേവയാണ് ഈ നൃത്തരംഗത്തിൻരെ കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത്. 

2008ൽ 'ഉങ്കളിൽ യാര് അടുത്ത പ്രഭുദേവ' എന്ന ഡാൻസ് റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നു സായ് പല്ലവി. അതേ സെറ്റിൽ നിന്നും 10 വർഷത്തിനുശേഷം എടുത്ത ചിത്രം എന്ന കുറിപ്പോടെയാണ് താരം ട്വിറ്ററിൽ പ്രഭുദേവക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. 

'കഴിവിന്റെ പരമാവധി പരിശ്രമിച്ചാൽ അൽപം വൈകിയാണെങ്കിലും ആഗ്രഹിച്ചതെന്തോ അത് നമ്മെ തേടിവരും'-സായ് പല്ലവി കുറിച്ചതിങ്ങനെ.

MORE IN ENTERTAINMENT
SHOW MORE