ചിന്നമച്ചാനെ വെല്ലുന്ന പ്രകടനവുമായി പ്രഭുദേവ; അദയുടെ ഗ്ലാമർ ചുവടുവയ്പ്പ്; തരംഗം

prabhu-deva-adah-sharma
SHARE

പ്രഭുദേവയുടെയും നിക്കി കൽറാണിയുടെയും തകർപ്പൻ ഡാൻസ് ചിന്ന മച്ചാൻ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.  ക്യാമറയ്ക്കു മുന്നിൽ പ്രഭുദേവ ആടിതകർത്തപ്പോൾ ഗാനത്തിന്റെ റെക്കോർഡിങ്ങും വ്യത്യസ്ത രീതിയിലാണു അണിയറപ്രവർത്തകർ ഒരുക്കിയിരുന്നത്. താളത്തിനൊപ്പം ആസ്വദിച്ചു ചുവടുവച്ച് പാടുന്ന ഗായകരും നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായി. 

ആരാധകർക്ക് പുത്തൻ ഉണർവ് സമ്മാനിച്ചു കൊണ്ട് ചാർളി ചാപ്ലിനിലെ പുതിയ ഗാനവും പുറത്തിറങ്ങി. . ജഗദീഷ് കുമാറും ഭാർഗവിയും ചേർന്നാണു ഐ വാണ്ട് ടു മാരി യു മാമാ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. യുഗഭാരതിയുടെ വരികൾക്ക് അംരിഷിന്റെ സംഗീതം. പ്രഭുദേവയുടെയും അദ ശർമയുടെയും ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. ഗാനരംഗത്തിൽ ഗ്ലാമറായാണ് അദ ശർമ എത്തുന്നത്. മികച്ച ഡാൻസ് നമ്പറായ ഗാനം യുടൂബിൽ ലക്ഷങ്ങളാണ് കണ്ടത്. 

മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. അദയുടെ ഗ്ലാമർ പ്രകടനത്തെ വെല്ലുന്നതാണ് പ്രഭുദേവയുടെ തകർപ്പൻ ഡാൻസ് എന്നാണ് ആരാധകരുടെ അഭിപ്രായം.  ചിന്നമച്ചാൻ എന്ന ഗാനത്തിലെ ഡാൻസിനേക്കാൾ ഗംഭീരമാണ് പുതിയ ഗാനമെന്നാണ് ചിലരുടെ അഭിപ്രായം. നിക്കി ഗൽറാണിയായിരുന്നു പ്രഭുദേവയ്ക്കൊപ്പം ചിന്ന മച്ചാനിൽ ചുവടുവച്ചത്. 

MORE IN ENTERTAINMENT
SHOW MORE