പ്രണയസാഫല്യം; അരുൺ ഗോപി വിവാഹിതനായി; സൗമ്യ വധു

arun-gopi-marriage
SHARE

സംവിധായകൻ അരുൺ ഗോപി വിവാഹിതനായി. വൈറ്റില സ്വദേശിയും അധ്യാപികയുമായ സൗമ്യ ജോൺ ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 

വൈറ്റില പള്ളിയിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കുണ്ടന്നൂർ ക്രൗൺ പ്ലാസയിൽ വിവാഹസത്ക്കാരം നടക്കും. 

ദിലീപ് നായകനായ രാമലീല, പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അരുൺ ഗോപി. 

MORE IN ENTERTAINMENT
SHOW MORE