ആരാധകരെ ഞെട്ടിക്കാൻ വീണ്ടും നയൻസ്; ആവേശത്തിലാഴ്‌ത്തി 'ഐറ' ഗെറ്റപ്പ്; വിഡിയോ

airaa
SHARE

നയന്‍താര ആദ്യമായി ഇരട്ടവേഷത്തിലെത്തുന്ന ചിത്രമാണ്  ‘ഐറ’. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ മേഘദൂതം എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ. വ്യത്യസ്ഥ ഗെറ്റപ്പിലാണ് നയൻസ് ചിത്രത്തിലെത്തുന്നത്. പുതിയ രൂപം പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്നു കാത്തിരുന്നു തന്നെ കാണേണ്ടിയിരിക്കുന്നു. ഈ വർഷം നയൻ താരയുടെ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഐറ. 

മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. ഐറിയിലെ ഗാനം അതിമനോഹരം എന്നാണ് സംവിധായകൻ വിഘ്നേഷ് ശിവൻ ട്വിറ്ററിൽ കുറിച്ചത്. നയൻതാരയ്ക്കു പുറമെ കലൈയരശൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മലയാളി താരം കുളപ്പുള്ളി ലീല ശ്രദ്ധേയമായ കഥാപാത്രമായി ചിത്രത്തിലുണ്ട്.

സര്‍ജുന്‍ കെ.എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലക്ഷ്മി, മാ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സര്‍ജുന്‍. പിന്നീട് അദ്ദേഹം ‘എച്ചിരിക്കൈ’ എന്ന ത്രില്ലര്‍ സംവിധാനം ചെയ്തു.

MORE IN ENTERTAINMENT
SHOW MORE