ജനസാഗരത്തിലേയ്ക്ക് എടുത്തു ചാടി രൺവീർ; ചാട്ടം പിഴച്ച് ആരാധികയ്ക്ക് പരുക്ക്, വിഡിയോ

ranveer-jump
SHARE

ബോളിവുഡിലെ ഏറ്റവും ആർജ്ജവമുള്ള താരങ്ങളിലൊരാളാണ് രൺവീർ സിങ്. സ്റ്റേജ് ഷോയാണെങ്കിലും പ്രമോഷൻ പരിപാടികളിലാണെങ്കിലും കഥാപാത്രങ്ങളുടെ അതേ ആർജ്ജവമാണ് രൺവീർ കാണിക്കുന്നത്. ചിലർക്ക് എങ്കിലും ഇത് കുറച്ച് കൂടുതൽ അല്ലേയെന്ന് തോന്നാറുണ്ട്. പ്രചരണത്തിനായാലും രൺവീറിന് രൺവീറിന്റേതായ ചില രീതികളുണ്ട്. പ്രേക്ഷകരെ കയ്യിലെടുക്കാൻ ഏത് അറ്റം വരെയും പോകും. പുതിയ ചിത്രം ഗല്ലി ബോയിയുടെ പ്രചരണത്തിനിടയിൽ പക്ഷെ രൺവീറിന്റെ കളി കൈവിട്ടുപോയി.

ലാക്മേ ഫാഷൻ വീക്കിൽ ഗല്ലി ബോയിയുടെ പ്രചരണാർഥം പങ്കെടുത്തതാണ് രൺവീർ. തന്റെ പ്രകടനം കഴിഞ്ഞ്, കാണികളുടെ ഇടയിലേയ്ക്ക് സിനിമാ സ്റ്റൈലിൽ താരം എടുത്തുചാടി. പക്ഷെ ചാടം പിഴച്ചു. ആരാധകർക്ക് താരത്തെ പിടിക്കാനായില്ല. വലിയ ആൾകൂട്ടത്തിൽ പെട്ടന്ന് ഉണ്ടായ തിരക്കിൽ കുറച്ചുപേർ വീണ് പരുക്കേൽക്കുകയും ചെയ്തു. തലയിടിച്ചു വീണ യുവതിയുടെ ചിത്രം നിരവധി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു.

ഇതിന് മുമ്പും രൺവീർ ജനസാഗരത്തിലേക്ക് എടുത്ത് ചാടിയിട്ടുണ്ട്. ഗല്ലി ബോയിയുടെ മ്യൂസിക് ലോഞ്ചിലായിരുന്നു സംഭവം. അന്ന് പക്ഷെ ചാട്ടം പിഴച്ചില്ല. ആരാധകർ താരത്തെ പൊക്കിയെടുത്തു. ഇത് ആവർത്തിക്കാൻ വേണ്ടിയാണ് ഇത്തവണയും രൺവീർ ചാടിയത്. 

MORE IN ENTERTAINMENT
SHOW MORE