പ്രിയയുടെയും റോഷന്റെയും ലിപ്‌ലോക്ക്; അഡാർ ലൗ പുതിയ ടീസർ; വിഡിയോ

adaar-love-new-06
SHARE

റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രിയ വാര്യയും റോഷനും അഭിനയിച്ച ഒരു അഡാർ ലൗ എന്ന ചിത്രത്തിന്റെ പുതിയ ടീസറെത്തി. തമിഴ് ഭാഷയിലാണ് ടീസർ. ലൈക്കുകളെക്കാൾ അധികം ഡിസ്‌ലൈക്കുകളാണ് വിഡിയോക്ക് ലഭിച്ചിരിക്കുന്നത്. 

റോഷനും പ്രിയയും തമ്മിലുള്ള ലിപ് ലോക് രംഗമാണ് ഒരുമിനിറ്റ് ദൈർഘ്യമുള്ള ടീസറിലുള്ളത്. കഴിഞ്ഞ ഫെബ്രുവരി പതിന്നാലിന് പുറത്തിറങ്ങിയ ചിത്രത്തിലെ  'മാണിക്യ മലരായ'  എന്ന ഗാനം വൻ‌ ഹിറ്റായിരുന്നു. പുതുമുഖങ്ങളെ മാത്രം അണിനിരത്തിയാണ് ഒമർ ലുലു ചിത്രമൊരുക്കിയിരിക്കുന്നത്.  

വരുന്ന ഫെബ്രുവരി 14നാണ് ചിത്രത്തിന്റെ റിലീസ്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

MORE IN ENTERTAINMENT
SHOW MORE