വീണ്ടും തിളങ്ങി കുട്ടി 'റാം'; സ്നേഹചുംബനം നൽകി അച്ഛൻ; വിഡിയോ

96-adityan-award
SHARE

ഈടുത്ത് മലയാളികൾ നെഞ്ചേറ്റിയ തമിഴ് ചിത്രങ്ങളിലൊന്നാണ് 96. വിജയ് സേതുപതിക്കും തൃഷക്കുമൊപ്പം ഇരുവരുടെയും കൗമാരകാലം അവതരിപ്പിച്ച ആദിത്യയും ഗൗരിയും നമുക്ക് പ്രിയപ്പെട്ടവരായി. ഇരുവരുടെയും ആദ്യചിത്രമായിരുന്നു 96. 

തമിഴ് സിനിമാതാരം എംഎസ് ഭാസ്കറിന്റെ മകനാണ് ആദിത്യ. വികടൻ സിനിമാ അവാർഡുകളിൽ മികച്ച പുതുമുഖതാരമായി തിരഞ്ഞെടുക്കപ്പെട്ടത് ആദിത്യയാണ്. അച്ഛൻ ഭാസ്കറിന്റെ കയ്യിൽ നിന്നുമാണ് ആദിത്യ പുരസ്കാരം ഏറ്റുവാങ്ങിയത്. 

പുരസ്കാരം ഏറ്റുവാങ്ങാൻ വേദിയിലെത്തിയ ആദിത്യയെ സ്നേഹചുംബനം നൽകിയാണ് അച്ഛൻ സ്വീകരിച്ചത്. വിഡിയോ കാണാം:

MORE IN ENTERTAINMENT
SHOW MORE