കുഞ്ഞിന്റെ ഒരു പിറന്നാളിന് പോലും അയാള്‍ കേക്ക് മുറിച്ചില്ല’; രോഷത്തോടെ അമ്പിളി ദേവി

ambily-adithyan
SHARE

സീരിയൽ താരങ്ങളായ അമ്പിളിദേവിയുടെയും ആദിത്യന്റെയും വിവാഹം ആശംസകളേക്കാളേറെ ഏറ്റുവാങ്ങിയത് വിവാദങ്ങളാണ്. അമ്പിളിദേവിയുടെ മുൻഭർത്താവ് ഇരുവരുടെയും വിവാഹദിനത്തിൽ സീരിയൽ സെറ്റിൽ കേക്ക് മുറിച്ച് ആഘോഷിച്ചതും സോഷ്യൽമീഡിയയിൽ വലിയ വാർത്തയായി. ഈ കേക്ക് മുറിയെക്കുറിച്ച് അമ്പിളിദേവി മനോരമ ന്യൂസ് ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തിൽ മനസ് തുറന്നു.

കേക്ക് മുറിയെക്കുറിച്ച് പറയുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്. എന്റെ മകന്റെ ആറാമത്തെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കുഞ്ഞിന്റെ ഒരു പിറന്നാളിന് പോലും കേക്ക് മുറിയ്ക്കാത്ത ആളാണ്. അങ്ങനെയൊരാൾ ഇപ്പോൾ കേക്ക് മുറിക്കാൻ കാണിച്ച വലിയ മനസിനെക്കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല. അതൊക്കെ ഒരോരുത്തരുടെ സംസ്കാരമാണ്. എന്റെ വിവാഹം 2009ലായിരുന്നു. അന്നുമുതൽ ഒരുപാട് അനുഭവിച്ചു. അതൊന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല, എനിക്കന്ന് വേണമെങ്കിൽ ഒരു പ്രസ്മീറ്റ് വിളിച്ച് എല്ലാവരെയും കാര്യങ്ങൾ അറിയിക്കാമായിരുന്നു. പക്ഷെ അങ്ങനെയൊന്നും ചെയ്യാതിരുന്നത് അദ്ദേഹവും ഇൻഡസ്ട്രിയിൽ തന്നെയുള്ളയാളാണ്. എന്നോട് കാണിച്ചതിനൊക്കെ വ്യക്തമായ തെളിവുകളുമുണ്ട്. ഞാൻ കാരണം ഒരാൾക്ക് മോശം ഉണ്ടാകേണ്ട എന്ന് കരുതിയാണ് ഒന്നും ആരെയും അറിയിക്കാതെ സമാധാനപരമായി എല്ലാം അവസാനിയ്ക്കട്ടേയെന്ന് കരുതിയത്. എനിക്കൊരു മകനുണ്ട്. അവൻ വളർന്നുവരികയാണ്. പക്ഷെ സഹിക്കുന്നതിനും ക്ഷമിക്കുന്നതും ഒരു പരിധിയില്ലേ. 

എന്റെ മകന് ഇന്നുവരെ അച്ഛന്റെ സ്നേഹം കിട്ടിയിട്ടില്ല. കുഞ്ഞിനെ എടുക്കാൻ പോലും അറിയില്ല. കോടതി വരെ ചോദിച്ചു കുഞ്ഞിനെ എടുക്കാൻ പോലും അറിയാത്ത ഇയാൾക്ക് എന്തിനാണ് കുഞ്ഞിനെയെന്ന്. അത്രമാത്രം എന്റെ മകന് അച്ഛന്റെ വാത്സല്യത്തിന്റെ അഭാവം അറിഞ്ഞിട്ടുണ്ട്. ഈ കേക്ക് മുറിയെക്കുറിച്ച് കേൾക്കുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്. അദ്ദേഹം തന്നെ അദ്ദേഹത്തിന്റെ സ്വഭാവം പൊതുസമൂഹത്തിന്റെ മുന്നിൽ തുറന്ന് കാണിക്കുകയാണ് ചെയ്തത്- അമ്പിളി ദേവി പറഞ്ഞു.

അമ്പിളിയും ആദിത്യനും ജീവിതം പറയുന്ന വിഡിയോ അഭിമുഖം കാണുക.

MORE IN ENTERTAINMENT
SHOW MORE