വിജയ് സേതുപതി ആലപ്പുഴയില്‍; തോളില്‍ കയ്യിട്ട് മലയാളത്തിന്റെ മണികണ്ഠനും

vijay-manikandan-alp
SHARE

തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ആലപ്പുഴയിൽ. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന മാമനിതന്‍ ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങളാണ് ആലപ്പുഴയിലും പരിസരത്തും ചിത്രീകരിക്കുന്നത്. കയര്‍ തൊഴിലാളിയുടെ വേഷത്തിലാണ് താരം എത്തുന്നതെന്നാണ് സൂചന.  ആലപ്പുഴ ബീച്ചിലെ കയര്‍ കോര്‍പ്പറേഷന്‍ ഗോഡൗണില്‍ നടന്ന ചിത്രീകരണത്തില്‍ ഓട്ടോ തൊഴിലാളികളുമായുള്ള രംഗങ്ങളാണ് ചിത്രീകരിച്ചത്. എം സുകുമാറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്‍. 

കാക്കിയുടുപ്പും ലുങ്കിയുമണിഞ്ഞു താരമെത്തിയപ്പോൾ ആരാധകരും കൂടി. ഇഷ്ടക്കാരുടെ തള്ളിക്കയറ്റം ഷൂട്ടിങിന് കുറച്ച് പ്രയാസമുണ്ടാക്കി. അഞ്ചുദിവസം കൂടി ആലപ്പുഴയിൽ ചിത്രീകരണമുണ്ടാകുമെന്നാണ് സൂചന. സീനു രാമസ്വാമിയാണ് സിനിമയുടെ രചനയും  സംവിധാനവും. ഇളയരാജയുടെ മകനും സംഗീത സംവിധായകനുമായ യുവൻ ശങ്കർ രാജയാണു നിർമാതാവ്. ഗായത്രിയാണു വിജയ് സേതുപതിയുടെ നായിക. ഗുരു സോമസുന്ദരം, ഷാജി ചെൻ എന്നിവരും പ്രധാന റോളുകളിലുണ്ട്.  മൂവരുടെയും മൂന്നാമത്തെ കൂട്ടുകെട്ടാണ് മാമനിതൻ. ഇടംപൊരുൾ യേവൾ, ധർമ ദുരൈ എന്നീ ചിത്രങ്ങളിലാണു മൂവരും മുൻപ് ഒന്നിച്ചത്. 

രജനീകാന്തിന്റെ ‘പേട്ട’യിലൂടെ തമിഴകത്തും ചുവടുറപ്പിച്ച മണികണ്ഠൻ ആചാരിയും വിജയ് സേതുപതിക്കൊപ്പമുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ വേഷത്തിലാണ് ഇരുവരും നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്.

MORE IN ENTERTAINMENT
SHOW MORE