നായക്കുട്ടിക്ക് പ്രിയങ്ക ചോപ്ര വാങ്ങി നൽകിയത് 36 ലക്ഷത്തിന്റെ ജാക്കറ്റ്; വിമർശനച്ചൂട്

priyanka-chopra-diana
SHARE

താരങ്ങളുടെ വസ്ത്രധാരണ രീതിയും വസ്ത്രങ്ങളും ബാഗുകളുമെല്ലാം എല്ലായ്പ്പോഴും ചർച്ചയാകാറുണ്ട്. അമ്പരിപ്പിക്കുന്ന വിലയുളളതാകും ഇതിൽ പലതും. ഈയടുത്ത കാലത്ത് പ്രിയങ്ക ചോപ്രയുടെ എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ ബാഗിന്റെ വില കേട്ട് ആരാധകർ ഞെട്ടിയിരുന്നു. 3.61 ലക്ഷമായിരുന്ന ആ ബാഗിന്റെ വില. പ്രിയങ്ക കാലിൽ ഇട്ടിരുന്ന ഷൂസിന്റെ വിലയും പുറത്തുവന്നിരിക്കുന്നു. 56,000 രൂപ വിലയുളള ഷൂസ് ആണ് പ്രിയങ്ക ഇട്ടിരുന്നത്. 

എന്നാൽ ഇതിനൊക്കെ വെല്ലുന്ന വിലയുളള ജാക്കറ്റാണ് ഇപ്പോൾ വാർത്തയാകുന്നത്. തന്റെ പ്രിയപ്പെട്ട നായ ഡയാന ചോപ്രയ്ക്ക് വേണ്ടി വാങ്ങിയ ജാക്കറ്റാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. 51,654 അമേരിക്കന്‍ ഡോളറാണ് ഇതിന്റെ വില. അതായത് നമ്മുടെ 36,83000 രൂപ. ചിത്രം പോസ്റ്റ് ചെയ്തതോടെ പ്രതികരണവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. വിശേഷപ്പെട്ട ജാക്കറ്റ് ധരിച്ച് ഡയാന ചോപ്ര കിടക്കയിൽ കിടക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിലുടെ പ്രിയങ്ക പുറത്തു വിടുകയായിരുന്നു.  പ്രിയങ്കയുടെ സ്റ്റൈലിസ്റ്റായ മിമി കട്രെലാണ് ഇത് തയ്യാറാക്കിയത്. 

വൻ വിമർശനമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രിയങ്കയ്ക്ക് നേരേ ഉയരുന്നത്. ഇന്ത്യ പോലെ പട്ടിണി പാവങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു രാജ്യത്ത് 36 ലക്ഷം പട്ടിക്കു വേണ്ടി പാഴാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രിയങ്കയെ പോലെയുളള താരങ്ങൾ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ഇവർ പറയുന്നു.

MORE IN ENTERTAINMENT
SHOW MORE