ആദ്യം സുഹൃത്തുക്കൾ, പിന്നീട് പ്രണയം; കാത്തിരുന്ന് വിവാഹം; 'ഭാവനാ' ജീവിതം

bhavana-naveen-new
SHARE

മലയാളികളുടെ പ്രിയനടി ഭാവനക്കും നവീനും ഇന്ന് ഒന്നാം വിവാഹവാർഷികം. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഭാവന നായികയായെത്തിയ കന്നട ചിത്രം റോമിയോ നിർമിച്ചത് നവീൻ ആയിരുന്നു. സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാകുകയായിരുന്നു. 

''അഞ്ച് വർഷമായി നവീനെ പരിചയപ്പെട്ടിട്ട്. ആദ്യം ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. ഞാൻ അഭിനയിച്ച റോമിയോ എന്ന കന്നഡ സിനിമ നിര്‍മിച്ചത് നവീൻ ആയിരുന്നു. നവീന്റെ അച്ഛൻ നാവിക ഉദ്യോഗസ്ഥനായിരുന്നു. അമ്മ അധ്യാപികയും. അതുകൊണ്ടാണ് അവർ ബെംഗളുരുവിൽ താമസമാക്കിയത്''- വനിതക്ക് നൽകിയ അഭിമുഖത്തിൽ ഭാവന ഒരിക്കൽ വെളിപ്പെടുത്തി. 

''റോമിയോയുടെ കഥ പറയാൻ നവീനും സംവിധായകനും കൊച്ചിയിൽ വന്നപ്പോഴാണ് ആദ്യമായി കണ്ടത്. കഥ പറഞ്ഞു ഇഷ്ടപ്പെട്ടു, കരാറിൽ ഒപ്പിച്ചു. സിനിമയുമായി ബന്ധപ്പെട്ടല്ലാതെ മറ്റൊരു ചർച്ചയും ഞങ്ങൾ തമ്മിൽ നടന്നിട്ടില്ല. അതല്ലാതെ മറ്റൊന്നും മെസേജോ വാക്കോ അദ്ദേഹം അയക്കാറില്ല. അതുതന്നെയാണ് അദ്ദേഹത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗുണം. നല്ല വിദ്യാഭ്യാസമുണ്ട്. 

''റോമിയോയുടെ ഷൂട്ടിങ്ങിനിടയിൽ ഒരുദിവസം വൈകീട്ട് നവീൻ മുറിയിൽ വന്നു. അമ്മ റൂമിലുണ്ട്. നവീന് മലയാളം ഒഴികെ എല്ലാ തെന്നിന്ത്യൻ ഭാഷയും സംസാരിക്കാനറിയാം. അമ്മയ്ക്കാണെങ്കിൽ മലയാളം മാത്രമെ അറിയൂ. എന്നിട്ടും അവർ തമ്മിൽ അര മണിക്കൂർ സംസാരിച്ചു. നവീൻ പോയപ്പോൾ അമ്മ പറഞ്ഞു, ഇതുപോലുള്ള പയ്യന്മാരാണ് മക്കളെ കല്യാണം കഴിക്കാൻ വരേണ്ടത് എന്ന്.

''അന്നത് കാര്യമാക്കിയില്ല. ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടർന്നു. വിളിക്കുമ്പോൾ സംസാരിക്കുന്നത് സിനിമയെക്കുറിച്ച് മാത്രം, എന്നോടൊപ്പമുള്ള ഫോട്ടോ വനിതയിൽ വന്നതോടെ താനും സെലിബ്രിറ്റി ആയെന്ന് നവീൻ ഈയിടെ പറഞ്ഞു. ''ബുജ്ജു എന്നാണ് എന്നെ വിളിക്കുന്നത്. കന്നടയിൽ ചെല്ലക്കുട്ടി എന്നാണ് അർഥം. ഇരുവരുടെയും ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും പരസ്പരം അറിയാം– ഭാവന പറഞ്ഞു. 

വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച '96' ന്റെ കന്നട പതിപ്പിൽ അഭിനയിക്കാനൊരുങ്ങുകയാണ് ഭാവന. 99 സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്. 

MORE IN ENTERTAINMENT
SHOW MORE