മെർസലിന് പിന്നാലെ വിജയ്– ആറ്റ്ലി ചിത്രം തുടങ്ങി; ആവേശം

vijay-atlee-new-film
SHARE

ആരാധകരെ ആവേശത്തിലാഴ്ത്തുന്ന കൂട്ടുകെട്ടിനാണ് തമിഴകത്ത് തിരിതെളിഞ്ഞിരിക്കുന്നത്. ഇളയദളപതി വിജ​യ്​യും സംവിധായകൻ ആറ്റ്ലിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ ചെന്നൈയിൽ നടന്നു. ബോക്‌സ്ഓഫീസ് വമ്പൻവിജയം സ്വന്തമാക്കിയ തെരിക്കും മെര്‍സലിനും ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആരാധകർക്ക് ആവേശമാകുന്നു.

സര്‍ക്കാർ എന്ന മെഗാഹിറ്റിന് ശേഷമെത്തുന്ന വിജയ്​യുടെ  അറുപത്തിമൂന്നാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവന്നിട്ടില്ല. 2017 ൽ ആറ്റ്‌ലിക്കൊപ്പം വിജയ് ഒന്നിച്ച മെര്‍സല്‍ വലിയ വിവാദങ്ങൾക്കും വഴിവച്ചിരുന്നു. എജിഎസ് സിനിമാസ് ആണ് പുതിയ ചിത്രത്തിന്റെ നിര്‍മാണം. എ ആര്‍ റഹ്മാന്‍ സംഗീതം പകരുന്ന ചിത്രത്തില്‍ യോഗി ബാബു, അന്ധരാജ്, പരിയേറും പെരുമാള്‍ ഫെയിം കതിര്‍ എന്നിവരും പ്രധാനവേഷത്തിലെത്തും.  

MORE IN ENTERTAINMENT
SHOW MORE