ഒടിയന്‍ ഇനി പുതിയ രൂപത്തില്‍; പ്രഖ്യാപനവുമായി മോഹന്‍ലാല്‍

odiyan2
SHARE

ഒടിയന്റെ വിജയത്തിനുശേഷം വീണ്ടും മറ്റൊരു ഒടിയൻ പ്രഖ്യാപനവുമായി നമോഹന്‍ലാല്‍. 'ഇരവിലും പകലിലും ഒടിയന്‍' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. ടി അരുണ്‍കുമാറിന്റേതാണ് തിരക്കഥ.  ശ്രീകുമാര്‍ മേനോന്റേത് ഫീച്ചര്‍ ഫിലിം ആയിരുന്നെങ്കില്‍ പുതിയ 'ഒടിയന്‍' ഒരു ഡോക്യുമെന്ററി ആണ്.

'ആ പുരാവൃത്തത്തിലേക്ക് ഒരു യാത്ര. മനുഷ്യഭാവനയാലും ഒഴിവാക്കാനാവാത്ത സാമൂഹ്യാവസ്ഥയാലും നിര്‍മ്മിക്കപ്പെട്ട ഒരു പുരാവൃത്തം. ആധുനികതയുടെ കടന്നുവരവില്‍ പുറത്താക്കപ്പെട്ട പുരാവൃത്തം. ഒടിയന്റെ പുരാവൃത്തം ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. 'ഇരവിലും പകലിലും ഒടിയന്‍' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. ഉടന്‍ വരുന്നു..' മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

അനന്തഗോപാലാണ് ചിത്രത്തിന്റെ ഛായഗ്രഹണം. സുജിര്‍ബാബു എഡിറ്റിംഗ്. ചാരു ഹരിഹരന്‍ സംഗീതം. സൗണ്ട് ഡിസൈന്‍ പി എം സതീഷ്.

MORE IN ENTERTAINMENT
SHOW MORE