മീ ടൂ ഫാഷനെന്ന് പറഞ്ഞ മോഹൻലാലിന്റെ നിലപാട് അറിയാം: തുറന്നടിച്ച് പത്മപ്രിയ

mohanlal-padmapriya
SHARE

മീ ടു ക്യാംപെയിൻ ചിലർക്ക് ഫാഷനാണെന്ന നടന്‍ മോഹൻലാലിന്റെ പരാമർശങ്ങൾക്കെതിരെ നടിയും ഡബ്ല്യുസിസി അംഗവുമായ പത്മപ്രിയ. മോഹൻലാൽ എപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ മീ ടു മൂവ്മെന്റിനെതിരെ ഇത്തരത്തിൽ പറയുമ്പോൾ അദ്ദേഹത്തിന്റെ നിലപാട് എന്തെന്ന് മനസ്സിലാകുമെന്നും പത്മപ്രിയ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 

മലയാള സിനിമക്ക് മീ ടു കൊണ്ട് യാതൊരു കുഴപ്പവുമുണ്ടാകില്ലെന്നായിരുന്നു മോഹൻലാലിന്റെ വിവാദ പരാമർശങ്ങൾ. പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തുയ 

നടൻ പ്രകാശ് രാജ്, രേവതി എന്നിവരടക്കം മോഹൻലാലിനെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തു. മീ ടു പോലൊരു വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ മോഹൻലാൽ അൽപം കൂടി ജാഗ്രതയും കരുതലും പുലർത്തേണ്ടതുണ്ട് എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. മീ ടു ഫാഷനാണെന്ന് പറയുന്ന ആളുകളെയൊക്കെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്നായിരുന്നു രേവതിയുടെ ചോദ്യം. 

മലയാളസിനിമയിൽ നടൻ മുകേഷ്, അലൻസിയർ എന്നിവർക്കെതിരെ മീ ടു ആരോപണങ്ങളുയർന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു മോഹൻലാലിന്റെ വിവാദപരാമർശം. 

MORE IN ENTERTAINMENT
SHOW MORE