അന്നേ പ്രതാപ് പോത്തന്‍ മനസ്സില്‍ കണ്ടു; സിനിമയിലെ ഈ ‘പേട്ട’ തുള്ളല്‍

pratap-pothan3
SHARE

വർഷങ്ങൾക്കുമുമ്പ് തമിഴ്ചാനൽ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയുടെ ചിത്രം പങ്കുവച്ച് പ്രതാപ് പോത്തൻ. ‘നാളയ ഇയക്കുണര്‍’ (നാളത്തെ സംവിധായകര്‍) എന്നായിരുന്നു പരിപാടിയുടെ പേര്. പരിപാടിയുെട വിധികര്‍ത്താക്കളില്‍ ഒരാള്‍ പ്രതാപ് പോത്തന്‍ ആയിരുന്നു.

അന്ന് അഞ്ച്പേരടങ്ങുന്ന ഒരു സംഘത്തെ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി പ്രതാപ് പോത്തൻ പറയുന്നു. ഭാവിസിനിമ ഇവരുടെ കൈകളിലാകുമെന്ന് അന്നേ വിചാരിച്ചിരുന്നതായി പ്രതാപ് പോത്തൻ പറയുന്നു. അന്നത്തെ തന്റെ തീരുമാനം ഒട്ടും തെറ്റിയില്ല എന്ന് ഇന്നിപ്പോള്‍ മനസ്സിലാക്കുകയാണ് ‍. ആ സംഘത്തിലെ  എല്ലാവരും ഇന്നു സിനിമയില്‍ തിളങ്ങുകയാണ്. അതില്‍ അദ്ദേഹവും സന്തോഷവാനാണ്. ആ സംഘം ഇവരാണ്-കാര്‍ത്തിക് സുബ്ബരാജ്, ബോബി സിംഹ, വിജയ് സേതുപതി, രാജേഷ് മുരുഗേശന്‍, അല്‍ഫോണ്‍സ് പുത്രന്‍.

കാർത്തിക് സുബ്ബരാജിന്റെ േനതൃത്വത്തിലുള്ള സംഘമായിരുന്നു അന്ന് ആ റിയാലിറ്റി ഷോയിൽ വിജയികളായത്. പ്രതാപ് പോത്തനാണ് ഈ ടീമിനെ തിരഞ്ഞെടുത്തതും. രജനികാന്തിനെ നായകനാക്കി കാർത്തിക് സംവിധാനം ചെയ്ത ‘പേട്ട’ വലിയ വിജയത്തിലേക്ക് കുതിക്കുമ്പോൾ പ്രതാപ് പോത്തന്റെ ഈ കുറിപ്പും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

MORE IN ENTERTAINMENT
SHOW MORE