കാറിൽ ഗിയറിലേക്ക് എത്തിപ്പിടിച്ച് കുഞ്ഞ് മറിയം; ഇഷ്ടം പറഞ്ഞ് ദുൽഖർ

dulquer-mariam
SHARE

 മമ്മൂട്ടിക്കും മകൻ ദുൽഖർ സൽമാനും കാറുകളോടുള്ള പ്രണയം പ്രശസ്തമാണ്. ഇരുവർക്കും വിവിധയിനം കാറുകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്. പുത്തൻ കാറുകളെക്കുറിച്ച് മനസ്സിലാക്കുന്നതിലും ഡ്രൈവിങ്ങിലും ഇവർക്കുള്ള താൽപര്യം പലപ്പോഴായി വാർത്തയായിട്ടുണ്ട്.

ദുല്‍ഖറിന്റെ മകള്‍ മറിയവും ഉപ്പയുടേയും ഉപ്പുപ്പയുടേയും വഴിയേ തന്നെ. കുഞ്ഞു മറിയവും ഒരു കാർ പ്രേമിയാണെന്നതാണ് പുതിയ വിശേഷം. ദുല്‍ഖര്‍ തന്നെയാണ് മകളുടെ ‘കാർപ്രേമം’ സോഷ്യല്‍ മീഡിയയിൽ പങ്കു വച്ചത്. കുഞ്ഞിക്കൈകള്‍ കൊണ്ട് പിന്നില്‍ നിന്നും കാറിന്റെ ഗിയറിലേക്ക് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന മറിയത്തിന്റെ ചിത്രമാണ് താരം ഷെയര്‍ ചെയ്തത്.

മറിയത്തിന്റെ കളിപ്പാട്ടങ്ങളും മകളോടൊപ്പം ചിലവിടുന്ന നിമിഷങ്ങളുമൊക്കെ ദുല്‍ഖര്‍ തന്റെ ആരാധകരുമായി പങ്കു വെക്കാറുണ്ട്. കാറിനോടുള്ള മറിയത്തിന്റെ ഇഷ്ടം വെളിവാകുന്ന പോസ്റ്റുകള്‍ ഇതിനു മുന്‍പും ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിക്കാര്‍ ഓടിക്കുന്ന മറിയത്തിന്റെ ചിത്രമായിരുന്നു അത്.

ഒരു വയസുകാരി മറിയത്തിനു ചുറ്റുമാണ് തങ്ങളുടെ കുടുംബാഗങ്ങളുടെ ജീവിതം എന്നും അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും തങ്ങള്‍ക്ക് സന്തോഷം മാത്രം തരുന്നു എന്നും മറിയത്തിന്റെ പിറന്നാള്‍ വേളയില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു. 

MORE IN ENTERTAINMENT
SHOW MORE