അക്കാര്യത്തിൽ പൃഥ്വിരാജിനോട് വിയോജിപ്പ്: തുറന്നുപറഞ്ഞ് ടൊവിനോ, വിഡിയോ

tovino-prithvi-09
SHARE

ജീവിതത്തിലും സിനിമയിലും പൃഥ്വിരാജുമായുള്ള താരതമ്യത്തെക്കുറിച്ച് പ്രതികരിച്ച് നടൻ ടൊവിനോ തോമസ്. പൃഥ്വിരാജിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. അദ്ദേഹം മാത്രമല്ല, ഒരുപാട് ആളുകൾ റോള്‍ മോഡൽ സ്ഥാനത്തുണ്ടെന്ന് ടൊവിനോ പറഞ്ഞു. സിനിമയുടെ ബന്ധപ്പെട്ട കാര്യങ്ങളിൽ സമാനതകളുണ്ടെങ്കിൽ മറ്റ് പല നിലപാടുകളോടും യോജിപ്പില്ലെന്നും ടൊവിനോ മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിൽ പറഞ്ഞു. 

''പൃഥ്വിരാജിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം മാത്രമല്ല, സിനിമക്കകത്തും പുറത്തുമുള്ള ഒരുപാട് ആളുകൾ റോൾ മോഡൽ സ്ഥാനത്തുണ്ട്. ഒരുപാട് പേരിൽ നിന്ന് ഇഷ്ടപ്പെട്ട കാര്യങ്ങൾ പഠിക്കാനിഷ്ടമുള്ള ആളാണ് ഞാൻ. 

''ഞങ്ങൾ ഒരിക്കലും ഒരുപോലുള്ള ആളുകളല്ല. എന്നെക്കാളും ഇച്ഛാശക്തിയും അറിവുമുള്ള മനുഷ്യനാണ് അദ്ദേഹം. പക്ഷേ സിനിമയെ സ്നേഹിക്കുന്ന കാര്യത്തിൽ സമാനതകളുണ്ട്. മലയാള സിനിമ മലയാളിപ്രേക്ഷകർക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെടേണ്ട ഒന്നല്ല, അത് ലോകം മുഴുവൻ എത്തിക്കേണ്ട ഒന്നാണ് എന്ന ചിന്താഗതി തന്നെയാണ് എന്റെയും. അതിനുള്ള കലാകാരന്മാരും സാങ്കേതിക വിദഗ്ധരും ഇവിടെയുണ്ടെന്ന് എനിക്കാദ്യം മനസ്സിലാക്കിത്തന്നത് പൃഥ്വിയാണ്.

''സ്ത്രീവിരുദ്ധമെന്നു തോന്നാവുന്ന ഡയലോഗുപോലും സിനിമയില്‍ പറയില്ല എന്ന പൃഥ്വിരാജിന്‍റെ നിലപാടിനോട് യോജിപ്പില്ല. തിരക്കഥ ആവശ്യപ്പെടുന്ന എന്തും നടന്‍ ചെയ്യണം. അതിനു നടനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. നടിമാരുടെ കൂട്ടായ്മയോ അമ്മ സംഘടനയോ പൂര്‍ണ്ണമായും ശരിയാണ് എന്നു പറയാന്‍ താനില്ല. രണ്ടുപക്ഷത്തും ന്യായമുണ്ട്.  എന്നാല്‍ ന്യായം മാത്രമല്ല ഉള്ളത്– ടൊവിനോ തോമസ് പറഞ്ഞു. വിഡിയോ കാണാം

MORE IN ENTERTAINMENT
SHOW MORE