മോദിയുടെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതിൽ അതിയായസന്തോഷം: വിവേക് ഒബ്റോയ്

modi-life-film
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതവും രാഷ്ട്രീയവും വെള്ളിത്തിരയിലേക്ക്.. 'പിഎം-നരേന്ദ്രമോദി' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മുംബൈയിൽപുറത്തിറക്കി. പൊതുതിരഞ്ഞെടുപ്പിന് മുൻപ് സിനിമ റിലീസ്ചെയ്യാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. 

'എന്റെ രാജ്യത്തോടുളള സ്നേഹമാണ് എന്റെ ശക്തി'- പിഎം നരേന്ദ്രമോദി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടാഗ്‍ലൈൻ ഇതാണ്. കേവലം സിനിമയ്ക്കപ്പുറം ബിജെപിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെയും സ്വാധീനിക്കാനിടയുള്ള ചിത്രത്തിൻറെ, ഫസ്റ്റ്ലുക്ക് പോസ്റ്റർ മുംബൈയിൽനടന്ന ചടങ്ങിൽ പുറത്തിറക്കിയത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസ്.  

നരേന്ദ്രമോദിയുടെ വേഷംചെയ്യുന്നത് വിവേക് ഒബ്റോയ്. സിനിമ ചരിത്രമാകുമെന്ന് വിശ്വസിക്കുന്നതായും മോദിയുടെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതിൽ അതിയായസന്തോഷമെന്നും വിവേക് പറഞ്ഞു.

ഇന്ത്യയിലെ ഒട്ടുമിക്കഭാഷകളിലും പുറത്തിറക്കാനുദ്ദേശിക്കുന്ന സിനിമയുടെ സംവിധാനം ബി. ഒമങ് കുമാർ ആണ്. സുരേഷ് ഒബ്റോയ്, സന്ദീപ്സിങ് എന്നിവരാണ് നിർമാതാക്കൾ. ഭൂരിഭാഗംചിത്രീകരണവും ഗുജറാത്തിലാകും. അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുൻപ് സിനിമ പുറത്തിറക്കാനാണ് ശ്രമം. 

MORE IN ENTERTAINMENT
SHOW MORE