ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങി ‘റോമ’; മികച്ച സംവിധായകന്‍ അല്‍ഫോണ്‍സോ ക്വറോണ്‍

alfonso-cuaron-2
SHARE

76–ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡ്രാമാ വിഭാഗത്തില്‍ ബൊഹീമിയന്‍ റാപ്പ്സൊഡിയും മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ ഗ്രീന്‍ബുക്കും മികച്ച ചിത്രങ്ങളായി. റോമ എന്ന ചിത്രത്തിലൂടെ അല്‍ഫോണ്‍സോ ക്വറോണ്‍ മികച്ച സംവിധായകനായി. 

റാപ്പ് സംഗീതത്തിന്റെ കുലപതികളായ ബ്രിട്ടിഷ് റാപ്പ് ബാന്‍ഡ് ക്വിനിന്റെ കഥ അവിസ്മരണീയമാക്കിയതിനാണ് ബൊഹീമിയന്‍ റാപ്സൊഡി മ്യൂസിക്കല്‍ ഡ്രമാ വിഭാഗത്തില്‍ തിളങ്ങിയത്. ക്വീനിലെ വിഖ്യാത റാപ്പ് സംഗീതജ്ഞന്‍ ഫ്രെഡി മെര്‍ക്കുറിയെ  തന്‍മയത്തത്തോടെ അവതരിപ്പിച്ചതിന് റമി മാലെക്ക് മികച്ച നടനായി.

മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ ആഫ്രോ – അമേരിക്കന്‍ പിയാനിസ്റ്റിന്റെ കഥപറഞ്ഞ ഗ്രീന്‍ബുക്കാണ് മികച്ച ചിത്രം. 

മികച്ച നടനുള്ള  പുരസ്കാരം പ്രശസ്ത ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ബെയ്ൽ സ്വന്തമാക്കി. ‘വൈസ്’ എന്ന ചിത്രത്തിലെ ഡിക്ക് ചിനെയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ബെയ്‌ലിനെ തേടി രണ്ടാമതും ഗോൾഡൻ ഗ്ലോബ് പുരസ്കാരം എത്തുന്നത്. ഒലീവിയ കോള്‍മാനാണ് മികച്ച നടി. ‘ദ് ഫാവറേറ്റാണ് ഒലീവിയക്ക് പുരസ്കാരനേട്ടം സമ്മാനിച്ചത്. 

ടെലിവിഷന്‍ സീരിസില്‍ മികച്ച നടിക്കുള്ള പുരക്കാര പ്രഖ്യാപനം സദസിനാകെ കൗതുകകരമായിരുന്നു. അവരാക തന്നെ പുരസ്കാരത്തിന് അര്‍ഹയായി. കില്ലിങ് ഈവ് എന്ന ടെലിവിഷന്‍ സീരിസിലെ മികച്ച പ്രകടനമാണ് സാന്ദ്ര ഓയയെ പുരസ്കാരത്തിന്  അര്‍ഹയാക്കിയത്.  ഇതാദ്യമായാണ് ഏഷ്യയിൽ നിന്നുള്ള ഒരു വനിത ഇതു പോലൊരു വലിയ പുരസ്കാരച്ചടങ്ങിന്റെ അവതാരകയാകുന്നത്.   

എഴുപതുകളിലെ മെക്സിക്കോയുടെ ചരിത്രം പറയുന്ന ചിത്രം റോമയുടെ സംവിധാനത്തിനാണ് അല്‍ഫോണ്‍സോ ക്വറോണോ മികച്ച സംവിധായകനായത്. ഓസ്കറില്‍ കണ്ണുനട്ടിരിക്കുന്ന ചിത്രമാണ് റോമ.

MORE IN ENTERTAINMENT
SHOW MORE