ഭാവം; ശബ്ദം; ഉള്ളുലച്ച് മമ്മൂട്ടി; കാത്തിരിപ്പേറ്റി പേരൻപ് ട്രെയിലർ, വിഡിയോ

pranbu-trailer-mammootty
SHARE

‘പേരൻപോട് അമുദൻ..’ ട്രെയിലറിന്റെ അവസാനത്തെ ഇൗ വാചകത്തിന് ശബ്ദം കൊണ്ട് നൽകിയ ഭാവം മാത്രം മതി ഇൗ ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ആഴമളക്കാൻ. മമ്മൂട്ടി ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന തമിഴ് ചിത്രം 'പേരന്‍പി'ന്റെ  ട്രെയിലറിന് സമൂഹമാധ്യമങ്ങളിൽ വൻവരവേൽപ്പ്. 

വിസ്മയിപ്പിക്കുന്ന അഭിനയമുഹൂർത്തങ്ങളുമായി മമ്മൂട്ടി നിറഞ്ഞുനിൽക്കുകയാണ് ട്രെയിലറിൽ. ചെന്നൈയില്‍ നടന്ന വികടന്‍ സിനി അവാര്‍ഡ്‌സ് വേദിയില്‍ മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. 

പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായ അമുദൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മകളായി സാധനയും എത്തുന്നു. കട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെ ഒരുക്കിയ റാമാണ് ചിത്രത്തിന്റെ സംവിധാനം. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന സിനിമയുടെ ഇന്ത്യന്‍ പ്രീമിയര്‍ ഗോവ ചലച്ചിത്രമേളയിലായിരുന്നു. രണ്ട് വേദികളിലും വലിയ സ്വീകാര്യത ലഭിച്ച ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.

MORE IN ENTERTAINMENT
SHOW MORE