പുന്നമടക്കായലിൽ സ്പീഡ് ബോട്ടിൽ സൂര്യ; കണ്ടുഞെട്ടി ആലപ്പുഴക്കാര്‍

soorya-kerala
SHARE

പൊളിറ്റിക്കൽ ത്രില്ലർ സിനിമ ‘എൻജികെ’യുടെ (നന്ദ ഗോപാലൻ കുമരൻ) ചിത്രീകരണത്തിനായി തമിഴ് സൂപ്പർ സ്റ്റാർ സൂര്യ ആലപ്പുഴയിൽ. സ്പീഡ് ബോട്ടിൽ ചുറ്റി പുന്നമടക്കായലിന്റെ സൗന്ദര്യം സൂര്യ ആസ്വദിക്കുകയും ചെയ്തു. ഗാനരംഗമാണു ചിത്രീകരിച്ചത്. വഞ്ചിവീട്ടിലും കരയിലുമായായിരുന്നു ചിത്രീകരണം. സൂര്യയും നായിക രാകുൽ പ്രീത് സിങ്ങും ചേർന്നുള്ള ഗാനരംഗങ്ങളാണ് ഇന്നലെ പകർത്തിയത്. 

യുവൻ ശങ്കർ രാജ സംഗീതം നൽകിയ പാട്ടാണിത്. മലയാളികൾക്കു പ്രിയങ്കരിയായ സായ് പല്ലവിയും ചിത്രത്തിലുണ്ട്. ചിത്രീകരണം തുടരുകയാണ്. കെ.സെൽവരാഘവനാണു ചിത്രത്തിന്റെ സംവിധായകൻ. ജനുവരിയിൽ ചിത്രീകരണം തുടങ്ങിയതാണ്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ചിത്രം തെലുങ്കിലും നിർമിക്കുന്നുണ്ട്. ‘താനാ സേർന്ത കൂട്ട’ത്തിനു ശേഷം സൂര്യ അഭിനയിക്കുന്ന ചിത്രമാണിത്. ദീപാവലിക്കു റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം.

MORE IN ENTERTAINMENT
SHOW MORE