ദൈവം പോലും കയ്യിക്കും രജനി സാറിനെ നോക്കി; വികാരഭാരത്തോടെ വിജയ് സേതുപതി; വിഡിയോ

vijay-rajani-speech-petta
ചിത്രം കടപ്പാട്: Sun Pictures
SHARE

‘കണ്ട സ്വപ്നങ്ങൾ നേടുമ്പോൾ ഉണ്ടാവുന്ന സന്തോഷം ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്നാൽ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല ഇൗ മനുഷ്യനൊപ്പം ഒരുമിച്ച് അഭിനയിക്കാമെന്ന്. അത്തരത്തിലൊരു നിമിഷമായിരുന്നു രജനികാന്തിനൊപ്പം അഭിനയിച്ചപ്പോൾ.’ നിറഞ്ഞ കയ്യടിയെ സാക്ഷിയാക്കി മക്കൾ സെൽവൻ വിജയ് സേതുപതി ഇത് പറഞ്ഞപ്പോൾ സാക്ഷാൽ രജനിയും വേദിയിൽ ഒരു നിമിഷം വികാരഭരിതനായി. പേട്ട എന്ന പുതിയ ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിൽ വിജയ് സേതുപതി നടത്തിയ പ്രസംഗമാണ് ഇപ്പോൾ വൈറലാകുന്നത്.

‘എല്ലാവർക്കും വണക്കം..’ പതിവുപോലെ ആ വാക്കിൽ തന്നെ വിജയ് തുടങ്ങി. ‘സ്ക്രീനിൽ രജനികാന്ത് എന്ന വിസ്മയത്തെ ആവേശത്തോടെ കാണുമ്പോൾ ഒരുനാൾ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. അദ്ദേഹം എപ്പോഴും ‘ആണ്ടവൻ..ആണ്ടവൻ’ എന്നു പറയാറുണ്ട്. അദ്ദേഹത്തിനൊപ്പം പ്രവൃത്തിച്ച അനുഭവത്തിൽ ഞാൻ പറയാം. ദൈവം പോലും അദ്ദേഹത്തിന്റെ ഇൗ ആത്മാർഥയ്ക്കും ഇത്ര വർഷം നീണ്ട സമർപ്പണത്തിനും കയ്യിടിക്കുന്നുണ്ടാകും. ആദ്യ ടേക്ക് അഭിനയിക്കുന്ന നടനെ പോലെ സംവിധായകനോട് ‘സർ. ഇങ്ങനെ മതിയോ. അങ്ങനെ ചെയ്താലോ’ എന്നൊക്കെ ചോദിക്കുമ്പോ ഞാൻ അദ്ഭുതപ്പെട്ടുപോയി. ക്യാമറയ്ക്ക് മുന്നിലല്ല മറിച്ച് അദ്ദേഹത്തിന്റെ കോടിക്കണക്കിന് ആരാധകരുടെ മുന്നിലാണ് അദ്ദേഹം അഭിനയിക്കുന്നത് എന്നുതോന്നും. അത്രത്തോളം ഉത്തരവാദിത്തത്തോടെയാണ് ഒാരോ ഷോട്ടിനും അദ്ദേഹം തയാറാകുന്നത്.  ജീവിതത്തിലെ ഏറ്റവും വലിയ പാഠമാണ് രജനികാന്തിനൊപ്പമുള്ള നിമിഷങ്ങൾ..’ വിജയ് സേതുപതി പറഞ്ഞു.

പേട്ടയിൽ കാർത്തിക് ഒരുക്കിയിരിക്കുന്ന അദ്ഭുതങ്ങൾ പറഞ്ഞറിയിക്കാൻ പറ്റില്ലെന്നാണ് വിജയ് പറയുന്നത്. ചിത്രം തീർന്നു എന്ന് വിചാരിക്കുന്നിടത്ത് പുതിയ ഒന്നു തുടങ്ങും.  എല്ലാ രജനി ആരാധകരെയും തൃപ്തിപ്പെടുന്ന പടമായിരിക്കുമെന്ന് അദ്ദേഹം ഉറപ്പ് പറയുന്നു. പേട്ടയിൽ രജനിയുടെ സുഹൃത്തായാണോ വില്ലാനിട്ടാണോ വരുന്നെതെന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ. ‘വില്ലൻ, എങ്കിലേ പിടിച്ചുനിൽക്കാൻ കഴിയൂ..’ വേദിയിലും രജനിയുടെ മുഖത്തും നിറഞ്ഞ ചിരി. തലൈവരുടെ പിറന്നാളാഘോഷിക്കുന്നവർക്ക് കാർത്തിക് സുബ്ബരാജ് നൽകിയ സമ്മാനം തെന്നിന്ത്യ മുഴുവൻ ആഘോഷിക്കുകയാണ്. രജനി ആരാധകരെ ആവേശത്തിലാഴ്ത്തി അദ്ദേഹത്തിന്റെ പുതിയ ചിത്രം പേട്ടയുടെ ടീസർ തരംഗമാകുന്നു. പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തത്. സ്റ്റൈലിഷ് ഗെറ്റപ്പിൽ ചുറുചുറുക്കോടെ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്.

ബോളിവുഡ് നടൻ നവാസുദീൻ സിദ്ദിഖിയാണ് വില്ലൻ വേഷത്തിലെത്തുന്നത്. വിജയ് സേതുപതി, ബോബി സിംഹ, സനന്ത്, തൃഷ, സിമ്രാൻ, മേഘ ആകാശ് എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. അനിരുദ്ധ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് മലയാളിയായ വിവേക് ഹർഷൻ എഡിറ്റിങ്. പീറ്റർ ഹെയ്ൻ ആക്​​ഷൻ. കലാനിധി മാരൻ ആണ് നിർമാണം. വിജയ് േസതുപതി ചിത്രം പിസയിലൂടെ സംവിധാനരംഗത്തെത്തിയ കാർത്തിക് സുബ്ബരാജ് വിരലിലെണ്ണാവുന്ന സിനിമകളിലൂടെ സംവിധാനരംഗത്ത് തന്റേതായ ഇടംനേടി.  ജിഗർതാണ്ട, ഇരൈവി, മെർക്കുറി എന്നിവയാണ് കാർത്തിക്കിന്റെ മറ്റുചിത്രങ്ങൾ.

MORE IN ENTERTAINMENT
SHOW MORE