കാവിമുണ്ട് മടക്കിക്കുത്തി അമല പോള്‍; ‘കളളുകുടിക്കാൻ ക്ഷണിച്ചു’; വിവാദം

amala-paul-luki
SHARE

സമൂഹമാധ്യമങ്ങളിലെ ഇടപെടല്‍ കൊണ്ട് പലപ്പോഴും വിവാദങ്ങളിൽ ഇടം പിടിക്കുന്ന താരമാണ് അമല പോൾ. സമൂഹമാധ്യമങ്ങളിൽ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ആലപ്പുഴയിൽ കായലിൽ വളളം തുഴഞ്ഞു പോകുന്ന അമലയുടെ ചിത്രത്തിന് പരിഹാസ കമന്റിട്ട ആരാധകന് അമല നൽകിയ മറുപടി വാർത്താപ്രാധാന്യം നേടുകയും ചെയ്തു. 

അമല പോള്‍ ലുങ്കി മടക്കി കുത്തി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘ലുങ്കിയുടെ നാട്ടിലേയ്ക്ക് സ്വാഗതം, ഇവിടെ എല്ലാവരും കള്ള് കുടിക്കുന്നു. അപ്പവും  മീൻകറിയും കഴിക്കുന്നു. എനിക്കറിയാം നിങ്ങളും ഇതിഷ്ടപ്പെടുന്നവരല്ലേ..?’– ചിത്രം പങ്കുവെച്ച ശേഷം അമല കുറിച്ചു. മദ്യപാനത്തിന് പരസ്യക്ഷണം നൽകുന്നതാമ് ചിത്രമെന്ന് സദാചാര വാദികൾ വാളെടുത്തു കഴിഞ്ഞു. ശരീര പ്രദർശനവും മദ്യപാന ക്ഷണവും തെറ്റായ സന്ദേശമാണ് നൽകുന്നതെന്നാണ് വാദം.

കാവി ലുങ്കി മടക്കി കുത്തി പുഴയ്ക്ക് സമീപം നില്‍ക്കുന്നതാണ് ചിത്രം. ചിത്രം കണ്ട് വിമർശിക്കുന്നവർക്കൊപ്പം  അമലയുടെ ധൈര്യത്തെയും സൗന്ദര്യത്തെയും പുകഴ്ത്തുന്നവരെയും കാണാം. രാക്ഷസന്റെ ഗംഭീര വിജയത്തിനു ശേഷം അതോ അന്ത പറവൈ പോല്‍ എന്ന ചിത്രത്തിലാണ് അമല പോള്‍ ഇപ്പോള്‍ അഭിനയിക്കുന്ന്. വിനോദ് കെ ആര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

MORE IN ENTERTAINMENT
SHOW MORE