മറിയം കുഞ്ഞിക്കയെപ്പോലെ തന്നെ; ദുല്‍ഖറിന്‍റെ ‘കുട്ടിച്ചിത്രം’ കണ്ടെടുത്ത് ആഘോഷം: വിഡിയോ

dulquer-salaman-mariyam-ameera
SHARE

ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറയുടെ വിശേഷങ്ങൾ ആരാധകർക്ക് ഏറെ പ്രിയമാണ്. അമ്മയുടെ മടിയിലിരുന്ന് കുസ്യതി കാട്ടുന്ന കുഞ്ഞ് മറിയമാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ താരം. ഒരു വിവാഹ ചടങ്ങിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും കുടുംബസമേതം പങ്കെടുക്കുന്ന വിഡിയോയിൽ ഏറ്റവുമധികം ശ്രദ്ധ നേടുന്നത് മകൾ മറിയമാണ്.  

ദുൽഖറിന്റെ കുട്ടിക്കാല ചിത്രങ്ങളെ ഓർമ്മപ്പെടുത്തുന്ന കുസൃതി നിറഞ്ഞ മുഖവുമായി മറിയം അമീറ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ലൈക്ക് ഫാദർ, ലൈക്ക് ഡോട്ടർ- എന്ന ക്യാപ്ഷനോടെ ആരാധകർ ഇരുവരുടെയും കുട്ടിക്കാല ചിത്രങ്ങൾ ഷെയർ ചെയ്തു കൊണ്ടിരിക്കുകയാണ്. ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സൂഫിയയുടെ കൈയ്യിൽ അൽപ്പം ഗൗരവത്തോടെ ഇരിക്കുകയാണ് മകള്‍ മറിയം അമീറ സല്‍മാൻ. മറിയത്തെ ലാളിക്കുന്ന മമ്മൂട്ടിയെയും കാമാം. 

2017 മെയ് 5 നാണ് മറിയം അമീറയുടെ ജനനം.  മകളുെട വരവറിയിച്ചു കൊണ്ട് ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു 'ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.' ദുൽഖർ കുറിച്ചു. കുടുംബത്തിലെ ഒരു വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങിനിടെ പകർത്തിയ ചിത്രങ്ങളാണ് വൈറലായികൊണ്ടിരിക്കുന്നത്. ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ, മരുമകൾ അമാൽ സൂഫിയ, മകൾ സുറുമി, സുറുമിയുടെ മക്കൾ എന്നിവർക്കൊപ്പം സകുടുംബമാണ് മമ്മൂട്ടി ചടങ്ങിനെത്തിയത്.

MORE IN ENTERTAINMENT
SHOW MORE