"ഇന്ത്യൻ ടു" അഭിനയ ജീവിതത്തിലെ അവസാന ചിത്രമായേക്കാം; കമൽഹാസൻ

kamal-hassan3
SHARE

"ഇന്ത്യൻ ടു" തന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായിരിക്കാമെന്ന് കമൽഹാസൻ. മതേതര  ചേരിക്കൊപ്പമാകും തന്റെ രാഷ്ട്രീയ പ്രസ്ഥാനം നിലയുറപ്പിക്കുകയെന്നും മക്കൾ നീതി മയ്യം അധ്യക്ഷൻ വ്യക്തമാക്കി. കൊച്ചി കിഴക്കമ്പലം പഞ്ചായത്ത് ഭവനരഹിതർക്കായി നിർമിച്ച വില്ലകൾ സമർപ്പിക്കാനെത്തിയതായിരുന്നു കമൽ. 

മുഴുവൻ സമയ രാഷ്ട്രിയ പ്രവർത്തകനാകുന്നതിന്റെ ഭാഗമായാണ് സിനിമ അഭിനയം അവസാനിപ്പിക്കാൻ തീരുമാനിച്ചെന്ന കമലിന്റെ പ്രഖ്യാപനം.തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലടക്കം തന്റെ പാർട്ടി മൽസരിക്കുമെന്ന് ആവർത്തിച്ച കമൽ മതേതര ചേരിക്കൊപ്പമാകും ഉണ്ടാകുകയെന്നും പറഞ്ഞു. കോൺഗ്രസിനൊപ്പമോ, ബിജെപിക്കൊപ്പമോ സഖ്യമെന്ന ചോദ്യത്തെ മറു ചോദ്യം കൊണ്ടാണ് കമൽ നേരിട്ടത്.

തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തെ സാക്ഷിയാക്കിയാണ് ട്വന്റി ട്വന്റി ഗ്രൂപ്പ് നയിക്കുന്ന കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതി ഭവനരഹിതർക്കായി നിർമിച്ച അത്യാധുനിക വിലകളുടെ താക്കോൽ  കമൽ കൈമാറിയത്.  അധികാരം ലഭിച്ചാൽ ട്വന്റി ട്വന്റി മാതൃക തമിഴ്നാട്ടിൽ നടപ്പാക്കുമെന്നും കമൽ പറഞ്ഞു.

ട്വന്റി ട്വന്റി കൂട്ടായ്മയുടെ അധ്യക്ഷൻ സാബു എം ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് ഭാരവാഹികളും പങ്കെടുത്തു.

MORE IN ENTERTAINMENT
SHOW MORE