'96ലെ ഗൗരി ഇനി മലയാളത്തിന്‍റെയും നായിക; ത്രില്ലടിച്ച് താരം

sunny-wayne-gouri
SHARE

റാമും ജാനുവും സൃഷ്ടിച്ച ഹാങ്ങ് ഓവർ വിട്ടു മാറും മുൻപേ 96 ഫെയിം ഗൗരി കിഷൻ വീണ്ടും ബിഗ് സ്ക്രിനീൽ. ഇത്തവണ പക്ഷേ മലയാളത്തിലാണ്. സണ്ണി വെയ്നാണ് നായകൻ. അനുഗ്രഹീതൻ ആൻറണി എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിൻസ് ജോയ് ആണ്.  

തിരക്കഥയാണ് തന്നെ ഏറ്റവുമധികം ആകർഷിച്ചതെന്ന് ഗൗരി പറയുന്നു. ''ഇതിൽ വികാരങ്ങളുണ്ട്, ഭാവനയുണ്ട്, എല്ലാറ്റിലുമുപരി പരീക്ഷണ കഥാപാത്രങ്ങൾ ചെയ്യുന്ന സണ്ണി വെയ്നോടൊപ്പം അഭിനയിക്കാനാകുന്നതിൻറെ സന്തോഷമുണ്ട്. നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമിയിലെ അദ്ദേഹത്തിൻറെ പ്രകടനം എനിക്കേറെ ഇഷ്ടമാണ്'', ഗൗരി ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു. 

യഥാർത്ഥ ജീവിതത്തോട് വളരെയധികം ബന്ധമുള്ള കഥയാണ് അനുഗ്രഹീതൻ ആൻറണിയുടേതെന്ന് സണ്ണി വെയ്ൻ പറയുന്നു. ''എല്ലാവരുടെ ജീവിതത്തിലും ഒരു ആൻറണിയുണ്ട്. ഈ കഥ എല്ലാവരേയും സ്പർശിക്കുമെന്ന് എനിക്കുറപ്പാണ്'' സണ്ണി വെയ്ൻ പറയുന്നു. 

MORE IN ENTERTAINMENT
SHOW MORE