അമ്പരപ്പിച്ച് പേരൻപും മമ്മൂട്ടിയും; ഗോവൻ മേള കയ്യടികളിൽ മുങ്ങിയ രാത്രി

perambu
SHARE

രാജ്യാന്തര ചലച്ചിത്രാൽസവത്തിൽ മമ്മൂട്ടിയ്ക്കും പേരൻപിനും ഹൃദയം നിറഞ്ഞ വരവേൽപ്പ്. നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ച ചിത്രം വിദേശ പ്രതിനിധികളെ അടക്കം അമ്പരപ്പിച്ചു.സിനിമ കഴിയുമ്പോൾ എഴുനേറ്റ് നിന്ന് കയ്യടിച്ചാണ് ഡെലിഗേറ്റുകൾ അണിയറപ്രവർത്തകരെ സ്വീകരിച്ചത്. സിനിമയുടെ സംവിധായകൻ റാം പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.

കഴിഞ്ഞ റോട്ടർഡാം ചലച്ചിത്രമേളയില്‍ പേരൻപിന്റെ ഇന്റർനാഷണൽ പ്രീമിയർ കഴിഞ്ഞിരുന്നു. ഷാങ്‌ഹായിലായിരുന്നു ഏഷ്യൻ പ്രീമിയർ. പ്രദർശനം നടന്നിടത്തെല്ലാം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൽ അമുദൻ എന്ന ടാക്സി ഡ്രൈവറായാണ് മമ്മൂട്ടിയെത്തുന്നത്. സമുദ്രക്കനി, അഞ്ജലി അമീർ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാനവേഷങ്ങളിലെത്തുന്നു. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും കരുത്തുറ്റ വേഷമാണ് അമുദൻ എന്ന് സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നു. ദേശീയ പുരസ്‌കാര ജേതാവായ റാം ‘തരമണി’ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്നതാണ്  ‘പേരന്‍മ്പ്’

MORE IN ENTERTAINMENT
SHOW MORE