രജനിയെയും ഷാരൂഖിനെയും പിന്നിലാക്കി കുതിപ്പ്; ഒടിയനെ കാത്ത് രാജ്യം: അപൂര്‍വം

odiyan-imdb
SHARE

രാജ്യത്ത് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലാണ് ഒടിയൻ ഒന്നാമത്. പ്രമുഖ ഓണ്‍ലൈന്‍ മൂവി റേറ്റിങ് വെബ്‌സൈറ്റായ ഐഎംഡിബിയുടെ പട്ടികയിൽ പുറത്ത് വിട്ടത്. ശങ്കർ–രജനി ബ്രഹ്മാണ്ഡചിത്രം 2.0യെയും ഷാരൂഖ് ചിത്രം സീറോയെയും പിന്നിലാക്കിയാണ് ഒടിയൻ അപൂർവനേട്ടം കൈവരിച്ചിരിക്കുന്നത്.  കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം ഒടിയൻ നാലാം സ്ഥാനത്തായിരുന്നു. 

ബോളിവുഡ് മുന്‍ താരങ്ങളായ രണ്‍വീര്‍ സിംഗിന്റെയും ഇമ്രാന്‍ ഹാഷ്മിയുടെയും ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് മോഹന്‍ലാലിന്റെ ഒടിയന്‍ മുന്നിലെത്തിയത്. റിയല്‍ ടൈം പോപ്പുലാരിറ്റിയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ഗാനത്തിനും മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. എം.ജയചന്ദ്രന്റെ ഈണത്തില്‍ സുദീപ് കുമാറും ശ്രേയാ ഘോഷാലും ചേര്‍ന്നാലപിച്ച ഗാനമായിരുന്നു പുറത്തിറങ്ങിയത്. ഫാന്റസി ത്രില്ലറായി എത്തുന്ന ഒടിയനില്‍ മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ് വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ നരേന്‍, നന്ദു പൊതുവാള്‍, സിദ്ധിഖ്,ഇന്നസെന്റ്,കൈലാസ്,സന അല്‍ത്താഫ് തുടങ്ങിയ താരങ്ങളും എത്തുന്നുണ്ട്. പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ ആക്‌ഷന്‍ രംഗങ്ങളും മുഖ്യ ആകര്‍ഷണമായിരിക്കും. പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഒടിയനു വേണ്ടിയും ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഡിസംബർ 14ന് തിയറ്ററുകളിലെത്തും.

MORE IN ENTERTAINMENT
SHOW MORE