ബിലാലിന്റെ മേരിടീച്ചർക്ക് കാന്‍സര്‍; സോണിയക്കൊപ്പമുള്ള ഫോട്ടോയില്‍ ഒളിപ്പിച്ച സങ്കടം

nafisa-ali
SHARE

ബിഗ് ബിയിലെ മേരിടീച്ചറിനെ അത്ര പെട്ടെന്നൊന്നും മറക്കില്ല മലയാളികൾ. ബിലാലിന്റെ വളർത്തമ്മ ഇതാ വീണ്ടും മാധ്യമങ്ങള്‍ക്കു മുൻപിൽ. പ്രിയസുഹൃത്ത് സോണിയാ ഗാന്ധിയാണ് മേരിടീച്ചറായി അഭിനയി്ച്ച നഫീസ അലി ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിൽ ഒപ്പമുള്ളത്. ഇത്തവണ എത്തിയത് സിനിമാവിശേഷങ്ങൾ പങ്കവെച്ചുകൊണ്ടല്ല. ഉറ്റ സുഹൃത്തിനെ കണ്ട സന്തോഷത്തോടൊപ്പം ഒളിപ്പിച്ചുവെച്ച ഒരു സങ്കടം കൂടിയുണ്ടായിരുന്നു. 

കാൻസറിന്റെ മൂന്നാം ഘട്ടത്തോട് മല്ലിടുകയാണ് താനെന്നാണ് നഫീസ വെളിപ്പെടുത്തിയത്.  ''എന്റെ വിലപ്പെട്ട സുഹൃത്തിനെ കണ്ടു. കാൻസറിന്റെ മൂന്നാം ഘട്ടത്തിന് ചികിത്സയ്ക്ക് വിധേയയായ എന്റെ ക്ഷേമം അന്വേഷിക്കാനും സൗഖ്യം നേരാനും എത്തിയതായിരുന്നു അവർ'', സോണിയക്കൊപ്പം നിറചിരിയോടെ നിൽക്കുന്ന ഫോട്ടോയ്ക്കൊപ്പം നഫീസ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കമന്റ് ബോക്സിൽ നിറയുന്നത് പ്രാര്‍ത്ഥനകളും സാന്ത്വനവാക്കുകളുമാണ്. 

പശ്ചിമ ബംഗാൾ സ്വദേശിയാണ് നഫീസ അലി. ശശി കപൂറിന്റെ ജുനൂനിലൂടെയാണ് സിനിമാ അരങ്ങേറ്റം. വിവാഹത്തോടെ അഭിനയജീവിതത്തിന് താത്കാലിക വിരാമം. പിന്നീട് പതിനെട്ട് വർഷത്തിനുശേഷമാണ് വെള്ളിത്തിരയിൽ തിരിച്ചെത്തിയത്. 2007ലാണ് അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ബിഗ് ബിയിൽ അഭിനയിച്ചത്. 

2009ൽ സമാജ്​വാദി പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച നഫീസ പിന്നീട് കോൺഗ്രസിൽ ചേർന്നിരുന്നു. 

MORE IN ENTERTAINMENT
SHOW MORE