‘എനിക്കൊരു കാമുകിയുണ്ട്; വീട്ടുകാര്‍ക്ക് ഈ വിവാഹം ഇഷ്ടമില്ല’; വെളിപ്പെടുത്തി അരിസ്റ്റോ സുരേഷ്

aristo-suresh
SHARE

മുത്തേ പൊന്നേ എന്ന ഒറ്റ ഗാനം കൊണ്ടുതന്നെ പ്രശസ്തനാണ് അരിസ്റ്റോ സുരേഷ്. ആക്ഷൻ ഹീറോ ബിജുവിലൂടെ അരങ്ങേറ്റം കുറിച്ച സുരേഷ് വളരെ വേഗത്തിലാണ് മലയാളസിനിമയുടെ ഭാഗമായത്. കൈനിറയെ സിനിമകളൊക്കെ കിട്ടി ജീവിതം മെച്ചപ്പെട്ടിട്ടും സുരേഷ് അവിവാഹിതനായി തന്നെ തുടരുകയാണ്. വിവാഹം കഴിക്കാത്തതിന്റെ കാരണം ആദ്യമായി അരിസ്റ്റോ സുരേഷ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

എന്റെ വിവാഹം പണ്ടേ നടക്കേണ്ടതാണ്. എനിക്ക് ഒരു കാമുകിയുണ്ട്. അവളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പറ്റില്ല. എന്റെ വീട്ടുകാര്‍ക്ക് അവളെ വിവാഹം കഴിക്കുന്നത് താത്പര്യമില്ല. എന്റെ അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രമേ അവൾ വിവാഹത്തിന് സമ്മതിക്കുകയുള്ളൂ. അതുകൊണ്ട് ഞാന്‍ ഇങ്ങനെ നിൽക്കുകയാണ്.അവളെ ഞാന്‍ ഒരുപാട് പ്രണയിക്കുന്നുണ്ട്. 

അവൾക്കൊപ്പം, ചിലപ്പോൾ പെൺകുട്ടി എന്നീ ചിത്രങ്ങളിലാണ് അരിസ്റ്റോ സുരേഷ് ഇപ്പോൾ അഭിനയിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE