വിവാഹമാമാങ്കത്തിന് കൊടിയേറുന്നു; ആദ്യചിത്രങ്ങള്‍ പുറത്ത്; ലളിതം, സുന്ദരം

deep-vir-wedding
SHARE

രൺവീറിന്റെയും ദീപികയുടെയും ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങൾ ഇതാ എത്തിത്തുടങ്ങുന്നു. പ്രിയപ്പെട്ട താരജോഡികളുടെ വിവാഹമാണിന്ന്. ഏറെ ആകാംക്ഷയോടെയാണ് ആരാധകർ വിവാഹ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നത്. സവ്യസാചി മുഖർജി ഒരുക്കുന്ന വിവാഹവസ്ത്രങ്ങളായിരിക്കും ദീപികയും രൺവീറും അണിയുക. പുറത്തുവന്ന ചിത്രത്തിൽ കാജൽ മാത്രം എഴുതി ലളിതമായി മേക്കപ്പ് ചെയ്ത ദീപികയെയാണ് കാണുന്നത്. രൺവീറാകട്ടെ പരമ്പരാഗത രീതിയിലുള്ള തലപ്പാവും സ്വർണ്ണനിറമുള്ള ഷെർവാണിയും അണിഞ്ഞിരിക്കുന്നു. 

മാധ്യമങ്ങള്‍‌ക്കോ മൊബൈല്‍ ഫോണുകള്‍ക്കോ പോലും വിവാഹ സ്ഥലത്തേയ്ക്ക് പ്രവേശനാനുമതി ഇല്ല. വളരെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് വിവാഹത്തിന് ക്ഷണം ഉള്ളത്. താരങ്ങളുടെ സ്വകാര്യത ഏറെ ഉറപ്പുവരുത്തിയാണ് വിവാഹ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ലാ ദേല്‍ ബെല്‍ബിയാനെല്ലോയില്‍ വെച്ചാണ് വിവാഹം. രണ്ടുനാൾ നിൽക്കുന്ന വിവാഹാഘോഷത്തിന്റെ ആദ്യ ചിത്രം പുറത്തുവന്നിരിക്കുകയാണ്. കൂടുതൽ ചിത്രങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

ബോളിവുഡ് ലോകത്ത് നിന്ന് സഞ്ജയ് ലീലാ ബന്‍ലാസിയും ഫറാ ഖാനും ചടങ്ങില്‍ പങ്കെുക്കുമെന്നാണ് അറിയുന്നത്. നവംബര്‍ 28ന് മുംബൈയില്‍ വെച്ച് വിവാഹസ്തകാരം നടക്കുമെന്നും വിവാഹക്ഷണപത്രികയില്‍ പറയുന്നു. ഡിസംബര്‍ ഒന്നിനായിരുന്നു ഇത് നടത്താന്‍ മുന്‍പ് തീരുമാനിച്ചിരുന്നത്. മുംബൈ ഗ്രാന്‍ഡ് ഹയാതില്‍ വെച്ചാണ് താരങ്ങളുടെ സല്‍ക്കാരം നടക്കുക.

MORE IN ENTERTAINMENT
SHOW MORE