മുട്ടിയുരുമ്മാൻ വന്നാൽ ചെരൂപ്പുരി അടിക്കും; മീടു വിന് മുമ്പുളള ക്യാംപെയ്നെ കുറിച്ച് നടി

malavika-mohanan
SHARE

മീടു ക്യാംപെയ്ൻ സ്ത്രീകൾക്ക് തുറന്ന വേദിയായി മാറുകയാണ്. തങ്ങൾ നേരിടേണ്ടി വന്ന ലൈംഗികമായ ദുരനുഭവങ്ങളെ കുറിച്ചുളള സ്ത്രീകളുടെ വെളിപ്പെടുത്തൽ വൻ ചർച്ചകൾക്കാണ് വഴിവെച്ചത്. മീടു വെളിപ്പെടുത്തലിൽ പല വിഗ്രഹങ്ങളും തകർന്നടിയുകയും ചെയ്തു. നിരവധി അക്രമസംഭവങ്ങൾ ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. 

മീ ടു ക്യാംപെയ്ൻ തരംഗമാകുന്ന സാഹചര്യത്തിൽ വർഷങ്ങൾക്കു മുൻപ് തങ്ങൾ നടത്തിയ ചപ്പൽ മാരൂംഗി ക്യാംപെയ്നെക്കുറിച്ച് തുറന്നു പറയുകയാണ് പ്രശസ്ത നടി മാളവിക മോഹനൻ. മുംബൈയിലെ വില്‍സണ്‍കോളജിലായിരുന്നു പഠനം  അവിടെ അന്ന് വരെ കോളജിലെ ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായി വന്നിരുന്ന അതിരു കടന്ന കമന്റടികളും അതിക്രമങ്ങളും വായ്നോട്ടവും നേരിടേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു ചപ്പല്‍മാരൂംഗി എന്ന പേരില്‍ഒരു ക്യാംപെയ്ൻ നടത്തിയത്.– പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ മാളവിക പറഞ്ഞു.

അശ്ലീല പദപ്രയോഗവും കമന്റടികൾക്കും പുറമേ ദേഹത്ത് മുട്ടിയുരമ്മാനുളള ശ്രമവും ആൺകുട്ടികളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. ആദ്യമൊക്കെ ഇതൊക്കെ അവഗണിക്കാനായിരുന്നു ശ്രമം. എന്നാൽ ഇതൊരു ശീലമാക്കിയപ്പോൾ അതിനെതിരെ തുറന്ന പ്രതിരോധം ആവശ്യമാണെന്ന് തോന്നുകയായിരുന്നു.അതിനെ തുടര്‍ന്നായിരുന്നു ചപ്പല്‍മാരൂംഗി എന്ന പേരില്‍ഒരു ക്യാമ്പയിന്‍നടത്തിയത്. ചെരുപ്പൂരി അടിക്കും എന്നായിരുന്നു കാമ്പയിന്റെ പേര്. 

ജോലി സ്ഥലത്ത് നിന്ന് വനിതകൾ നേരിടുന്ന അതിക്രമങ്ങൾ കുറയ്ക്കാൻ മീടു ക്യാംപെയ്നു സാധിക്കും. പലപ്പോഴും സ്ത്രീകൾക്ക് ഇതൊന്നും തുറന്നു പറയാൻ ഒരു വേദി കിട്ടാറില്ല. എന്നാൽ ഇപ്പോൾ സ്ത്രീകൾക്ക് വലിയൊരു സ്ഥാനമാണ് മീടുവിലൂടെ ലഭിച്ചിരിക്കുന്നത്.’–മാളവിക പറഞ്ഞു.പട്ടം പോലെ എന്ന മലയാളം സിനിമയിലൂടെയാണ് മാളവിക മോഹന ന്‍സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദര്‍എന്ന ചിത്രത്തിലാണ് മലയാളത്തില്‍അവസാനമായി അഭിനയിച്ചത്.

MORE IN ENTERTAINMENT
SHOW MORE