തിരുമ്മു ചികിത്സയ്ക്കായി കോട്ടയ്ക്കലെത്തി; ആരാധകസ്നേഹം കണ്ട് അമ്പരന്ന് സേതുപതി

vijay-sethupathi-actor
SHARE

മലയാളികൾ നെഞ്ചോട് ചേർക്കുന്ന സൂപ്പർതാരമാണ് വിജയ് സേതുപതി. വിക്രവേദയും ‘96’ ഉം താരമൂല്യം ഉയർത്തുകയും ചെയ്തു.  ‘96’നു ശേഷം ഏഴു ദിവസത്തെ തിരുമ്മു ചികിത്സയ്ക്കായി കോട്ടയ്ക്കലിൽ വന്നപ്പോൾ കേരളം സമ്മാനിച്ച അത്ഭുതനിമിഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് വിജയ് സേതുപതി. ഏറ്റവും പുതിയ ലക്കം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മലയാളം സിനിമയെക്കുറിച്ചും താരങ്ങളെക്കുറിച്ചുമെല്ലാം വിജയ് സേതുപതി വാചാലനായി. ചികിത്സയുടെ ഭാഗമായി വൈകിട്ട് ഒരു മണിക്കൂർ നടക്കണം. റോഡിൽ വച്ച് എന്നെ കണ്ട് ആളുകൾ ഫോട്ടോയെടുക്കാനും വിശേഷം ചോദിക്കാനും തിരക്കുകൂട്ടി. ഓരോ ദിവസവും ആ തിരക്ക് കൂടിവന്നു. മലയാളത്തിലും എനിക്ക് ഇത്രയേറെ ഫാൻസ് ഉണ്ടെന്ന് അപ്പോഴാണ് അറിഞ്ഞത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ട സമയം മുതല്‍ താന്‍ ഫഹദിന്റെ ആരാധകനായി മാറിയിരുന്നുവെന്നും വിജയ് സേതുപതി പറഞ്ഞു.  സൂപ്പർ ഡീലക്സി’ൽ ഞങ്ങൾക്ക് ഒന്നിച്ചുള്ള സീനുകളില്ലെങ്കിലും ഫഹദ് അഭിനയിക്കുന്നതു കാണാനായി മാത്രം ലൊക്കേഷനിൽ പോയിരുന്നു. എത്ര റിയലിസ്റ്റിക്കായാണ് അദ്ദേഹം അഭിനയിക്കുന്നതെന്നും വിജയ് സേതുപതി പറഞ്ഞു. 

ശില്‍പ്പ എന്നാണ് വിജയുടെ കഥാപാത്രത്തിന്റെ പേര്. സംവിധായകന്‍ തന്നെ രചിച്ച ഈ ചിത്രത്തിന്റെ അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ ഒരുക്കിയിരിക്കുന്നത് മിസ്‌കിനും നളന്‍ കുമാര സാമിയും നീലന്‍ കെ ശേഖറും ചേര്‍ന്നാണ്.യുവാന്‍ ശങ്കര്‍ രാജ സംഗീതം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയത് പി സി ശ്രീറാം, പി എസ് വിനോദ്, നീരവ് ഷാ എന്നിവര്‍ ചേര്‍ന്നാണ്.

MORE IN ENTERTAINMENT
SHOW MORE