ആ കെട്ടിടം പണി കഴിഞ്ഞാൽ ഉടൻ വിവാഹമെന്ന് വിശാൽ; വരലക്ഷ്മിക്ക് പറയാനുള്ളത്

varalakshmi-vishal
SHARE

വിശാലും വരലക്ഷ്മിയും തമ്മിൽ പ്രണത്തിലാണെന്നും വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണെന്നുമുള്ള വാര്‍ത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി.  ഇപ്പോൾ വിവാഹത്തിന്റെ കാര്യത്തെക്കുറിച്ച് ഇരുവരും വെളിപ്പെടുത്തിയിരിക്കുകയാണ്. 

രണ്ട് അഭിമുഖങ്ങളിലായാണ് വിശാലിന്റെയും വരലക്ഷ്മിയുടെയും പ്രതികരണങ്ങൾ. വിവാഹം എപ്പോഴെന്ന ചോദ്യത്തിന് വിശാൽ നൽകിയ മറുപടി ഇങ്ങനെ: ''നടികർ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി പൂർത്തിയായാൽ ഉടൻ ഞാൻ വിവാഹം കഴിക്കും.''

വിശാലിന്റെ വിവാഹം എപ്പോഴെന്ന ചോദ്യത്തിന് വരലക്ഷ്മി നൽകിയ മറുപടി ഇങ്ങനെ; ''ഞാനും ഒരുപാട് നാളായി വിശാലിനോട് ഇതേ ചോദ്യം ചോദിക്കുന്നു. ഇനിയും വൈകിയാൽ പെണ്ണ് കിട്ടില്ലെന്ന് ഞാൻ പറഞ്ഞു. നടി സംഘത്തിന്റെ കെട്ടിടത്തിന്റെ പണി കഴിഞ്ഞാൽ കല്യാണം കഴിക്കുമെന്നാണ് പറയുന്നത്. അതിപ്പോഴൊന്നും തീരുമെന്ന് എനിക്ക് തോന്നുന്നില്ല'', വരലക്ഷ്മി പറഞ്ഞു. 

ഇരുവരും സണ്ടക്കോഴി 2 എന്ന ചിത്രത്തിൽ ഒന്നിച്ചെത്തുന്നുണ്ട്. കീർത്തി സുരേഷ് ആണ് വിശാലിന്റെ നായിക. വില്ലൻ വേഷത്തിലാണ് വരലക്ഷ്മിയെത്തുന്നത്. 

വരലക്ഷ്മിയുടെ അച്ഛൻ ശരത് കുമാറുമും വിശാലും ശത്രുതയിലാണ്. നടികർ സംഘവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കാരണം. നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയും പ്രൊഡ്യൂസേഴ്സ് കൗൺസിൽ അധ്യക്ഷനുമാണ് വിശാൽ.

MORE IN ENTERTAINMENT
SHOW MORE