'സുഡാനി'യും 'ഈമയൗ'വും മത്സരത്തിന്; ചലച്ചിത്രമേള ഡിസംബർ ഏഴു മുതൽ

iffk
SHARE

ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ റജിസ്ട്രേഷൻ നവംബർ ഒന്നിന് ആരംഭിക്കും. മത്സര വിഭാഗത്തിൽ 'സുഡാനി ഫ്രം നൈജീരിയ', 'ഈമയൗ' എന്നീ മലയാള ചിത്രങ്ങൾ മാറ്റുരയ്ക്കും. ഡിസംബർ ഏഴു മുതൽ 13 വരെയാണ് മേള.

പ്രളയ അതിജീവനം പ്രമേയമാക്കുന്ന ചലച്ചിത്രമേള ഇക്കുറി ഏഴ് ദിവസമായിരിക്കും. മേഖലാ കേന്ദ്രങ്ങളിലെ റജിസ്ട്രേഷൻ ഒന്നാം തീയതി മുതൽ തുടങ്ങും. 10 മുതൽ ഓൺലൈൻ റജിസ്ട്രേഷനും നടത്താം. ഈ വർഷം മലയയാളത്തിൽ നിന്ന് മത്സര വിഭാഗത്തിലേയ്ക്ക് സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ, ലിജോ ജോസ് പെല്ലിശേരിയുടെ 'ഈമയൗ' എന്നീ ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. മേളയിൽ പ്രദർശിപ്പിക്കുന്ന 14 മലയാള ചിത്രങ്ങളിൽ 10 എണ്ണവും നവാഗത സംവിധായകരുടേതാണ്.

2000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാർഥികൾക്ക് 1000 രൂപ. ഫ്രീ പാസുകൾ ഉണ്ടായിരിക്കില്ല.

MORE IN ENTERTAINMENT
SHOW MORE