ലൈംഗിക വൈകൃതമുള്ള വ്യക്തി; ജോണിനെതിരെ ശ്രീരഞ്ജിനി: ഞെട്ടി തമിഴകം

john-vijay-me-too
SHARE

ഇന്ത്യൻ സിനിമാലോകം മീ ടു ക്യംപെയിനിന്റെ ചൂട്  മനസിലാക്കുകയാണ്. ഇപ്പോഴിതാ തമിഴ് സിനിമാ ലോകത്തെ നടുക്കി പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ അവതാരിക ശ്രിരഞ്ജനി. തമിഴ് നടൻ ജോൺ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇവർ ഉന്നയിക്കുന്നത്.  നേരത്തെ നടന്റെ േപര് വെളിപ്പെടുത്താതെ തന്റെ ദുരനുഭവം വെളിപ്പെടുത്തിയിരുന്നു. െടലിവിഷൻ നടൻ അമിത ഭർഗവിന്റെ ഭാര്യയാണ് ശ്രിരഞ്ജനി.

ജോൺ വിജയ് മാനസികമായി തകരാറുളള ലൈംഗിക വൈകൃതം നിറഞ്ഞ വ്യക്തിത്വമാണെന്നാണ് യുവതി ആരോപിക്കുന്നത്. അയാളുടെ കീഴിൽ ജോലി ചെയ്യുന്ന മറ്റ് പെൺകുട്ടികളും ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും യുവതി പറയുന്നു. ഒരുദിവസം അയാളുടെ ടെലിവിഷൻ അഭിമുഖം നടത്തിയിരുന്നു. പിന്നീട് ഒരുമാസത്തിന് ശേഷം അയാൾ എന്നെ വിളിച്ചു. അർദ്ധരാത്രി സമയമാണ്. അയാൾ വളരെ ആശങ്കയിലാണെന്നും ആ അഭിമുഖം എപ്പോൾ ടെലികാസ്റ്റ് ചെയ്യുമെന്നുമായിരുന്നു അറിയേണ്ടത്. വൈകിയ സമയമായതിനാൽ അടുത്തദിവസം വിളിക്കാൻ പറഞ്ഞു. എന്നാൽ അയാൾ ഫോൺ വെക്കാൻ തയാറായില്ല, പെട്ടെന്ന് ഫോൺ സെക്സിലേയ്ക്ക് കടക്കാനായിരുന്നു അയാളുടെ ഉദ്ദേശം. ശല്യമായതോടെ അയാളുടെ ഭാര്യയോട് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അപ്പോൾ തന്നെ അയാൾ ഫോൺ കട്ട് ചെയ്തു’. ശ്രീരഞ്ജനി പറയുന്നു.

‘പിന്നീട് പല പെൺകുട്ടികൾക്കും അയാൾമൂലം ബുദ്ധിമുട്ടുണ്ടായെന്ന് അറിയാൻ കഴിഞ്ഞു. കബാലിയുടെ ഷൂട്ടിങ് സമയത്ത് അയാൾക്കൊപ്പം സെൽഫി എടുക്കുന്ന പെൺകുട്ടികളോട് ചുംബനം ആവശ്യപ്പെട്ടിരുന്നെന്ന് കേട്ടിട്ടുണ്ട്. ഇതൊക്കെ വെറും തമാശക്കാണെന്ന് പറഞ്ഞാണ് അയാൾ ഇത്തരം വൈകൃതങ്ങൾ ചെയ്യുന്നത്. മറ്റു കുട്ടികളെങ്കിലും രക്ഷപെടട്ടെയെന്നോർത്താണ് അയാളെക്കുറിച്ച് തുറന്നെഴുതാൻ ഞാന്‍ തീരുമാനിച്ചത്–ശ്രീരഞ്ജനി കുറിച്ചു.

മീ ടു വെളിപ്പെടുത്തൽ  വിവാദമായതോടെ ശ്രീരഞ്ജനിക്ക് പിന്തുണയുമായി ചിൻമയിയും രംഗത്തുവന്നു. ജോൺ വിജയ്‌യ്ക്കുറിച്ച് പരാതിയുമായി മറ്റ് മൂന്ന് പെൺകുട്ടികളും തന്റെ അരികിൽ എത്തിയിരുന്നതായി ചിൻമയി െവളിപ്പെടുത്തുന്നു.

MORE IN ENTERTAINMENT
SHOW MORE