സല്‍മാന്‍ ഖാന്‍ ബലാല്‍സംഗം ചെയ്തെന്ന് മോഡലിന്‍റെ വെളിപ്പെടുത്തല്‍‍; ഞെട്ടി ബോളിവുഡ്

SHARE
salman-pooja-misra

മീ ടൂ കുരുക്കിൽ സൽമാൻ ഖാനും. സൽമാൻ ഖാനും സഹോദരങ്ങളും ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി മോഡലും വിഡിയോ ജോക്കിയുമായ പൂജ മിശ്ര എന്ന യുവതി രംഗത്ത്.  റിയാലിറ്റി ഷോയിലെ മുൻ മത്സരാർഥി കൂടിയാണ് വിജെയും മോഡലുമായ പൂജ മിശ്ര. 

സുല്‍ത്താന്‍റെ ഷൂട്ടിംഗിനിടെയാണ് സൽമാൻ പീഡിപ്പിച്ചതെന്ന് പൂജ പറയുന്നു. തന്നെ അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു സൽമാന്റെ പീഡനം. സൽമാനെക്കൂടാതെ ശത്രുഘനൻ സിൻഹ തന്നെ ബ്ലാക്ക് ചെയ്തതായും യുവതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയിൽ വ്യക്തമാക്കി. ശത്രുഘാന്‍സിന്‍ഹ തന്‍റെ ഫോണും ലാപ്ടോപും അപഹരിച്ചു എന്നും ഇവർ പറയുന്നു. സല്‍മാന്‍ പലവട്ടം പീഡിപ്പിച്ചെന്നും വിഡിയോയില്‍ യുവതി ആരോപിക്കുന്നു.

ഇതിന് മുമ്പ് സൽമാൻ ഖാൻ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് തുറന്നുപറഞ്ഞത് ഐശ്വര്യ റായിയാണ്. സൽമാന്റെ പീഡനം സഹിക്കാൻ വയ്യാതെയാണ് താൻ ബന്ധം ഉപേക്ഷിച്ചതെന്നും ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഐശ്വര്യയോടുള്ള സ്നേഹം കൊണ്ടാണ് അങ്ങനെയൊക്കെ ചെയ്തതെന്നായിരുന്നു സൽമാന്റെ വിശദീകരണം. 

MORE IN ENTERTAINMENT
SHOW MORE