'വൈറസി'ൽ നിന്നും പിൻമാറിയോ? വെളിപ്പെടുത്തി കാളിദാസ്

kalidas-jayaram
SHARE

നിപ്പ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വൈറസി'ൽ നിന്നും കാളിദാസ് ജയറാം പിൻമാറിയെന്നും പകരം ശ്രീനാഥ് ഭാസിയാണ് ആ കഥാപാത്രം ചെയ്യുകയെന്നും വാർത്തകൾ‌ പുറത്തുവന്നിരുന്നു. ‌മറുപടിയുമായി കാളിദാസ് തന്നെ രംഗത്തു വന്നിരിക്കുന്നു. 

ചിത്രത്തിൽ നിന്നും പിൻമാറിയെന്നും ഇതേക്കുറിച്ച് കൂടുതലൊന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും കാളിദാസ് ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. 

രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍ താരനിരയാണ് നിപ്പക്കാലത്തെ തിരശ്ശീലയിലെത്തിക്കുന്ന സിനിമയില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ആഷിഖ് അബുവിന്റെ നിര്‍മ്മാണ കമ്പനിയായ ഒപിഎം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വരത്തന് തിരക്കഥയൊരുക്കിയ സുഹാസ്, ഷര്‍ഫു എന്നിവര്‍ക്കൊപ്പം കെഎല്‍ 10 പത്ത് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച, സുഡാനി ഫ്രം നൈജീരിയയുടെ സഹ രചയിതാവായിരുന്ന മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് വൈറസിന്റെ രചന നിര്‍വ്വഹിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE