'സൽമാൻ ശാരീരികമായി ഉപദ്രവിച്ചു, സഹികെട്ടു'; അന്ന് ഐശ്വര്യ..ഇനിയും പറയും

aiswarya-salman
SHARE

മീ ടൂ ക്യാമ്പയിൻ ശക്തി രാജ്യത്ത് പല മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്.ഓരോ ദിവസവും പുതിയ തുറന്നു പറച്ചിലുകളാണ് നടക്കുന്നത്. പല പ്രമുഖരുടെയും മുഖംമൂടി അഴിഞ്ഞുവീഴുകയാണ്. ഇപ്പോഴിതാ ബോളിവുഡിൽ നിന്നും പഴയ ഒരു വിവാദം വീണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ്. അത് മറ്റാരുടെയുമല്ല നടിയും മുൻലോക സുന്ദരിയുമായി ഐശ്വര്യ റായിയും ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും തമ്മിലുണ്ടായിരുന്ന ബന്ധവും പ്രശ്നങ്ങളുമാണ്. ഐശ്വര്യയുടെയും സൽമാന്റെയും പ്രണയം അന്ന് ഗോസിപ്പ് കോളങ്ങളിലെ ചൂടുള്ള വിഷയമായിരുന്നു. എന്നാൽ സൽമാനുമായി പിരിഞ്ഞ ശേഷം ഐശ്വര്യ ഒരു അഭിമുഖത്തിൽ ചില തുറന്നു പറച്ചിലുകൾ നടത്തിയിരുന്നു. സൽമാന്റെ സ്വഭാവ വൈകൃതങ്ങളെ തുറന്നുകാട്ടുന്നതായിരുന്നു ഐശ്വര്യയുടെ അന്നത്തെ വാക്കുകൾ. 

തന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ സല്‍മാനുമായി ഉണ്ടായിരുന്ന ബന്ധം താന്‍ അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് അന്ന് താരം പറഞ്ഞത്. സല്‍മാനും ഞാനും പിരിഞ്ഞു. അതിന് ശേഷവും സല്‍മാന്‍ എന്നെ വിളിച്ച് അസംബന്ധങ്ങള്‍ പറയുമായിരുന്നു. അദ്ദേഹം അതുമായി പൊരുത്തപ്പെട്ടിട്ടില്ലായിരുന്നു. എനിക്ക് സഹതാരങ്ങളുമായി അവിഹിത ബന്ധമുണ്ടെന്ന് വരെ സല്‍മാന്‍ സംശയിച്ചിരുന്നു. അഭിഷേക് ബച്ചന്‍, ഷാരുഖ് ഖാന്‍ തുടങ്ങിയവരുടെ പേരെല്ലാം അതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. മാനസികമായി മാത്രമല്ല ശാരീരികമായും സല്‍മാന്‍ ഖാന്‍ തന്നെ ഉപദ്രവിച്ചിരുന്നു. ഭാഗ്യം കൊണ്ട് അതിന്റെ അടയാളങ്ങളൊന്നും ശരീരത്ത് ഇല്ലാതിരുന്നതിനാല്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ താന്‍ ജോലിയ്ക്ക് പോകുമായിരുന്നു. അദ്ദേഹത്തിന്റെ മദ്യാപാനവും അതേ തുടര്‍ന്നുള്ള മോശം പെരുമാറ്റവുമെല്ലാം സഹിച്ചായിരുന്നു താന്‍ കൂടെ നിന്നിരുന്നതെന്നും ഐശ്വര്യ പറയുന്നു.

തന്റെ പേരില്‍ ഐശ്വര്യ റായി ആരോപിച്ചിരുന്ന കാര്യങ്ങളെ കുറിച്ച് സല്‍മാന്‍ ഖാനും വിശദീകരണം നല്‍കിയിരുന്നു. എനിക്ക് ദേഷ്യമോ സങ്കടമോ വരുമ്പോള്‍ സ്വായം ഉപദ്രവിക്കാറേ ഉള്ളു. അതല്ലാതെ താന്‍ ഒരിക്കലും ഐശ്വര്യയെ ഉപദ്രവിച്ചിട്ടില്ല എന്നാണ് അന്ന് സൽമാൻ ഐശ്വര്യയുടെ ആരോപണങ്ങളോട് പ്രതികരിച്ചത്. 

ഇപ്പോൾ ബോളിവുഡിൽ മീ ടൂ ക്യാമ്പയിൻ കത്തി നിൽക്കുമ്പോൾ ഇരയാകപെട്ടവരെ പിന്തുണച്ചും ഐശ്വര്യ രംഗത്തെത്തിയിരിക്കുകയാണ്. മീ ടൂവിൽ ഐശ്വര്യയുടെ പ്രതികരണം ഇതാണ്; 'ഞാൻ എപ്പോഴും പ്രതികരിച്ചിട്ടുണ്ട്, പണ്ടും പറഞ്ഞിട്ടുണ്ട്,  ഇപ്പോഴും പറയുന്നുണ്ട് ഇനിയങ്ങോട്ടും പറയഞ്ഞുകൊണ്ടേയിരിക്കും. സിനിമാ രംഗത്ത് സ്ത്രീകൾക്കെതിരെയുള്ളഅതിക്രമങ്ങൾ തുടങ്ങിയിട്ട് കാലം കുറേയായി. പക്ഷേ പലരും ഭയവും ആത്മവിശ്വാസമില്ലായ്മ മൂലവും അതൊന്നും തുറന്നു പറഞ്ഞിട്ടില്ല. ഇന്ന് അതിനൊരു മാറ്റം വന്നിരിക്കുന്നു എന്നതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. ഐശ്വര്യയുടെ വാക്കുകൾ ഇതാണ്.   

MORE IN ENTERTAINMENT
SHOW MORE