അടുത്ത വർഷം എനിക്ക് കാഴ്ച കിട്ടും; വെളിപ്പെടുത്തി വിജയലക്ഷ്മി; വിഡിയോ

vaikkom-vijayalakshmi-prgm
SHARE

അടുത്ത വർഷമാകുമ്പോഴേക്ക് കാഴ്ചശക്തി ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഗായിക വൈക്കം വിജയലക്ഷ്മി. കഴിഞ്ഞ വർഷം അമേരിക്കയിൽ പോയി ഡോക്ടറെ കണ്ട് സംസാരിച്ചു. മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വൈക്കം വിജയലക്ഷ്മി.

''അടുത്ത വർഷം വിജി ലോകം കണ്ടിരിക്കും. രണ്ട് വർഷത്തിനുള്ളിൽ അമേരിക്കയിൽ പുതിയ ചികിത്സാരീതിയൊക്കെ വരുന്നുണ്ട്. കഴിഞ്ഞ വർഷം അമേരിക്കയിൽ പോയി ഡോക്ടറുമായി സംസാരിച്ചിരുന്നു. ഇപ്പോ നല്ല മാറ്റമുണ്ട്. ഈ വെളിച്ചമൊക്കെ കാണാം, വിജയലക്ഷ്മി പറഞ്ഞു.  

ഒപ്പം അനൂപിനെ ഇഷ്ടപ്പെടാനുള്ള കാരണത്തെക്കുറിച്ചും വിജയലക്ഷ്മി പറയുന്നു. ''നല്ല പെരുമാറ്റമാണ് അദ്ദേഹത്തിന്റെ. നല്ല മനസ്സിന്റെ ഉടമയാണ്. ഞങ്ങൾ തമ്മിൽ നല്ല മനപ്പൊരുത്തമാണ്. ഒരേ സ്വഭാവക്കാരുമാണ്.''

''പാട്ടും തമാശയുമൊക്കെ ഇഷ്ടപ്പെടുന്നയാളാണ്. നിരവധി സിനിമാതാരങ്ങളെയൊക്കെ അനുകരിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷേ എന്നെ അനുകരിച്ചപ്പോൾ ഞാനങ്ങ് വീണുപോയി, ചിരിച്ചുകൊണ്ട് വിജയലക്ഷ്മി പറഞ്ഞു. 

''എന്റെ ശബ്ദവും ചിരിയുമെല്ലാം ചേട്ടൻ നന്നായി അനുകരിച്ചു. എന്റെ പാട്ടും മിമിക്രിയും ഗായത്രിവീണയുമെല്ലാം അദ്ദേഹത്തിന് ഇഷ്ടമാണ്. ശബ്ദം ശ്രദ്ധിക്കണമെന്നൊക്കെ പറയും. ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ട എന്ന് പറയും. 365 ദിവസവും ഹാപ്പി ആയി അടിച്ചുപൊളിക്കിരിക്ക് എന്നൊക്കെ പറയും.'' 

അടുത്തിടെയായിരുന്നു വൈക്കം വിജലക്ഷ്മിയുടെയും പാലാ സ്വദേശി അനൂപിന്റെയും വിവാഹനിശ്ചയം. ഒക്ടോബർ 22നാണ് വിവാഹം. 

MORE IN ENTERTAINMENT
SHOW MORE