ഷോര്‍ട്ട് ഫിലിമില്‍ കയ്യടി നേടി വിജയിയുടെ മകന്‍; ‘ഇളയ’ദളപതി: വിഡിയോ

vijay-son
SHARE

വിജയ് നായകനായി എത്തിയ ‘വേട്ടെക്കാരൻ’ എന്ന സിനിമയുടെ വലിയ പ്രത്യേകതയായിരുന്നു  വിജയ്​യും മകനും ഒരുമിച്ചെത്തിയ ഗാനരംഗം. ഇപ്പോഴിതാ സോഷ്യൽ ലോകത്ത് വൈറലായിരിക്കുകയാണ് വിജയ്​യുടെ മകൻ സഞ്ജയ് അഭിനയിക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ ടീസർ. തമിഴകത്തെ മറ്റൊരു താരപുത്രൻ കൂടി അഭിനയ രംഗത്തേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.  ‌

വിജയ്‌യുടെ മകൻ സഞ്ജയ് അഭിനയിച്ച ‘ജംങ്ഷൻ’ എന്ന ഹ്രസ്വ ചിത്രത്തിന്റെ 51 സെക്കന്റ് ദൈർഘ്യമുളള ടീസറാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് വേട്ടെക്കാരൻ സിനിമയിൽ ‘നാൻ അടിച്ച താങ്കമാട്ടേൻ’ എന്ന ഗാനരംഗത്തിൽ അച്ഛനൊപ്പം കുട്ടി സഞ്ജയും നൃത്തച്ചുവടുകൾ വച്ചിരുന്നു. അന്നുമുതൽ സിനിമാ രംഗത്തേക്കുള്ള സഞ്ജയുടെ പ്രവേശനം ആരാധകർ കാത്തിരിക്കുകയായിരുന്നു. വിജയ്‌യുടെ മകൾ സാഷയും ‘തെരി; എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. 

ജംങ്ഷൻ ഷോർട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നതും സഞ്ജയ് ആണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. 18 കാരനായ സഞ്ജയ് പഠനം പൂർത്തിയാക്കിയ ഉടൻ അച്ഛനെപ്പോലെ ബിഗ് സ്ക്രീനിലേക്ക് എത്തുമെന്നാണ് സൂചന.  ദളപതി വിജയ്‌യുടെ ആരാധകർ ഇനി കാത്തിരിക്കുന്നതും കുട്ടി ദളപതിയുടെ സിനിമാ പ്രവേശനത്തിനാണ്.

എ.ആർ.മുരുകദോസ് സംവിധാനം ചെയ്യുന്ന സർക്കാർ സിനിമയിലാണ് അടുത്തതായി പുറത്തിറങ്ങുന്ന വിജയ് ചിത്രം. കീർത്തി സുരേഷും വരലക്ഷ്മി ശരത്കുമാറുമാണ് ചിത്രത്തിലെ നായികമാർ. ദീപാവലിക്ക് ചിത്രം തിയറ്ററുകളിലെത്തും

MORE IN ENTERTAINMENT
SHOW MORE