പ്രിയപ്പെട്ടവനൊപ്പം നയന്‍താര സുവര്‍ണ ക്ഷേത്രത്തില്‍; വിഡിയോ, ചിത്രങ്ങള്‍

nayans-punjab
SHARE

സോഷ്യൽ ലോകത്ത് വൈറലായിരിക്കുകയാണ് നയൻതാരയുടെയും വിഘ്നേഷ് ശിവനും ഒരുമിച്ചുള്ള പഞ്ചാബ് യാത്രയുടെ ചിത്രങ്ങൾ‍.  അതീവസുന്ദരിയായി നയൻസ് സുവർണക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

നയന്‍താരയുടെ വിശേഷങ്ങള്‍ പങ്കു വയ്കുന്ന നയന്‍‌താര ലൈവ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആണ് ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടത്.  സുവര്‍ണക്ഷേത്രത്തിലെത്തിയ നയന്‍താരയും വിഗ്നേഷും ചേര്‍ന്ന് ഗുരുദ്വാരയിലെ ലാംഗാറില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോയും ഇക്കൂട്ടത്തിൽപ്പെടുന്നു.  

nayans-punjab-1

സെപ്റ്റംബര്‍ 18ന് വിഗ്നേഷിന്റെ പിറന്നാളാണ്. ഇതിന് മുന്നോടിയിട്ടാണ് താരങ്ങളുടെ ക്ഷേത്ര സന്ദർശനമെന്നാണ് സൂചന. നയന്‍‌താര ഇതിന് മുൻപും സുവര്‍ണക്ഷേത്രത്തില്‍ സന്ദർശനം നടത്തിയിരുന്നു. നയന്‍താരയും  വിഗ്നേഷ് ശിവനും ഉടൻ വിവാഹിതരാകും എന്ന തരത്തിൽ പലകുറി വാർത്തകൾ പ്രചരിച്ചിരുന്നു. തങ്ങള്‍ക്കിടയിലെ പ്രണയം ഇരുവരും പരസ്യമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പല സന്ദര്‍ഭങ്ങളിലായി പറയാതെ പറഞ്ഞിട്ടുണ്ട്. 

nayans-punjab-3

നയന്‍സുമായുള്ള ബന്ധത്തെക്കുറിച്ച് വിഗ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ. ഈ സ്‌നേഹത്തില്‍ ഒരുപാട് സൗഹൃദമുണ്ട്. ഈ സൗഹൃദത്തില്‍ അതിലധികം സ്‌നേഹവും, നയന്‍സിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് വിഗ്നേഷ് ഇങ്ങനെ കുറിച്ചത്.

MORE IN ENTERTAINMENT
SHOW MORE