'തീവണ്ടി'യെ അഭിനന്ദിച്ച് ശ്രീകുമാർ മേനോൻ; ‘ഒടിയനാ’യി ഇടിക്കട്ട വെയ്റ്റിങ്ങെന്ന് ടൊവീനോ

shrikumar-tovino
SHARE

ടൊവീനോ തോമസ് നായകനായെത്തിയ ചിത്രം തീവണ്ടി വിജയകരമായി പ്രദർശനം തുടരുകയാണ്. ടൊവീനോ ചെയിൻ സ്മോക്കറുടെ വേഷത്തിലെത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫെല്ലിനി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആക്ഷേപഹാസ്യ രൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിനിമാരംഗത്ത് നിന്നുള്ളവരും ചിത്രത്തിനും ടൊവീനോയ്ക്കും പ്രശംസയുമായി  രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ 'ഒടിയൻ' സംവിധായകൻ ശ്രീകുമാർ മേനോനും ടൊവീനോയെ അഭിനന്ദിച്ചിരിക്കുന്നു. 

'അഭിനന്ദനങ്ങൾ ടൊവീനോ, തീവണ്ടിയെക്കുറിച്ച് വളരെ മികച്ച നിരൂപണങ്ങളും ബോക്സ് ഓഫീസ് വിജയകഥകളുമാണ് കേൾക്കുന്നത്...നിങ്ങളുടെ കഴിവും പ്രതിഭയും അര്‍ഹിക്കുന്ന ഇടത്തേക്കുള്ള നിങ്ങളുടെ യാത്ര തുടങ്ങിക്കഴിഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ സഹോദരാ..' ശ്രീകുമാർ മേനോൻ ട്വിറ്ററിൽ കുറിച്ചു. 

ശ്രീകുമാർ മേനോന് നന്ദിയറിയിച്ച് ടൊവീനോയും ട്വീറ്റ് ചെയ്തു. ഒരുപാട് നന്ദി ബ്രദർ. ഇടിക്കട്ട വെയ്റ്റിങ് ഫോർ 'ഒടിയൻ'... ടൊവീനോ കുറിച്ചു.

മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് തീവണ്ടിയിപ്പോൾ. ചിത്രം കണ്ട് പുകവലി നിർത്തിയെന്ന് അറിയിച്ചും നിരവധിപേർ രംഗത്തെത്തി. തുടർച്ചയായ വിജയ സിനിമകളിലൂടെ തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ് ടൊവീനോയും. ആരാധകരുടെ എണ്ണവും ഈ യുവതാരത്തിന് അടിക്കടി കൂടുകയാണ്. 

MORE IN ENTERTAINMENT
SHOW MORE