മഞ്ജുവിന് മമ്മൂട്ടി ചിത്രം നഷ്ടമായത് ഇങ്ങനെ; ലാൽജോസ് പറയുന്നു

mammootty-manju
SHARE

മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജുവാര്യർ. പക്ഷെ ഇത്രയും വർഷമായിട്ടും മഞ്ജുവിന് കിട്ടാതെ പോയ ഒരു വേഷമുണ്ട്. മമ്മൂട്ടിയുടെ നായികാപദവി. മമ്മൂട്ടിയുടെ നായികാവേഷം കൈയിൽ കിട്ടിയിട്ടും അഭിനയിക്കാൻ സാധിക്കാതെ പോയ അനുഭവം മഞ്ജുവിനുണ്ട്. ലാൽജോസ് ആദ്യമായി സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ മറവത്തൂർ കനവിൽ നായികയാകേണ്ടിയിരുന്നത് മഞ്ജുവാര്യരായിരുന്നു.

എന്നാൽ ആ സമയത്താണ് ദിലീപും മഞ്ജുവുമായുള്ള ബന്ധം വളരുന്നത്. കമൽ സംവിധാനം ചെയ്ത കൃഷ്ണഗുഡിയിലൊരു പ്രണയകാലത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഇടയ്ക്ക് മഞ്ജുവും ദിലീപും തമ്മിൽ കാണാനുള്ള അവസരം ലാൽജോസ് ഒരുക്കിയിരുന്നു. ഇതേതുടർന്ന് ലാൽജോസിന്റെ ചിത്രത്തിൽ അഭിനയിച്ചാൽ ദിലീപുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാകുമെന്ന് ഭയന്ന് മഞ്ജുവിന്റെ അച്ഛൻ മറവത്തൂർ കനവിൽ അഭിനയിക്കാൻ അനുവദിച്ചില്ല. രണ്ടാംവരവിലും ഇതുവരെ മമ്മൂട്ടിയുടെ നായികായാകാനുള്ള ഭാഗ്യം മഞ്ജുവാര്യർക്ക് ലഭിച്ചിട്ടില്ല.

ദിലീപും കാവ്യാമാധവും ഒന്നിച്ചഭിനയിച്ച ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കാവ്യയെ ആയിരുന്നില്ല ആദ്യം പരിഗണിച്ചത്. ശാലിനിയായിരുന്നു ലാൽ ജോസിന്റെ മനസിൽ. എന്നാൽ കമലിന്റെ നിറം സിനിമയിൽ നേരത്തെ തന്നെ ശാലിനി ഡേറ്റ് നൽകിയിരുന്നു. രണ്ടിന്റെയും ഷൂട്ടിങ്ങ് ഒരേസമയത്തായതിനാൽ ശാലിനിയ്ക്ക് ചന്ദ്രനുദിക്കുന്ന ദിക്കിൽ അഭിനയിക്കാൻ സാധിച്ചില്ല. – തന്റെ സിനിമകളെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുന്ന പരിപാടിയിൽ ലാൽജോസ് വെളിപ്പെടുത്തി. 

MORE IN ENTERTAINMENT
SHOW MORE